Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ജസ്റ്റിൻ അലമാരയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്ത് ഗ്ലാസിലേക്ക് പകർന്നുകൊണ്ടിരുന്നു
" എനിക്കറിയണം.. പറ ഇച്ചായനു ഒന്നുമില്ലെ ?? " അനഘയുടെ സ്വരം വിറച്ചു തുടങ്ങിയിരുന്നു.
" നീ ഗെയിം ഓഫ് ത്രോൺസ് എന്ന ഇംഗ്ലീഷ് വെബ് സീരീസ് കണ്ടിട്ടുണ്ടോ?? " അവൻ വളരെ കാഷ്വൽ ആയി ചോദിച്ചു.
അവന്റെ ചോദ്യത്തിനു അനഘ ഒന്നും മനസിലാവാതെ ജസ്റ്റിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" അതിൽ സേഴ്സി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'വെൻ യൂ പ്ലേയ് തെ ഗെയിം ഓഫ് ത്രോൺ യൂ വിൻ ഓർ യൂ ഡൈ, തെയർ ഈസ് നോ മിഡിൽ ഗ്രേൗണ്ട്.. പ്രണയം, കാമം, ചതി ഏത് തന്നെ ആയാലും മരണ കളിക്ക് ഇറങ്ങുന്നവർ ഒന്നുകിൽ എല്ലാം കൊണ്ടും ജയിക്കണം അല്ലെങ്കിൽ എല്ലാം നഷ്ട്ടപ്പെട്ട് ഒന്നുമല്ലാതെ ആകണം.. അതിനിടയിൽ ഒരു സേഫ് സോൺ ഇല്ലാ...!!! " അവൻ ഗ്ലാസിലെ മദ്യം സിപ്പ് സിപ്പ് ആയി അകത്തു ആക്കി കൊണ്ടിരുന്നു.
" അനു.. എന്നെങ്കിലും ഞാൻ നിന്റെ ഇഷ്ടങ്ങളെ എതിർത്തിട്ടുണ്ടോ ?? " കാലിയായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് അവൻ അനഘക്ക് നേരെ തിരിഞ്ഞു.
" പൊന്നെ... ഇനിയും ഞാൻ എതിർക്കില്ല ഇന്ന് രാത്രി നിനക്ക് അവനൊപ്പം ചെലവഴിക്കാം.. " ജസ്റ്റിന്റെ കണ്ണിലെ വന്യത അവളിൽ ചെറിയ ഭയം ഉളവാക്കാൻ തുടങ്ങിയിരുന്നു.
" അപ്പോൾ ഇച്ചായൻ ?? "
" ഇത്രയും കാലം ജസ്റ്റിൻ ജീവിച്ചത് ആരും പുറകിൽ നിന്ന് സപ്പോർട്ട് ചെയ്യുമെന്ന് കരുതിയല്ല... വീഴുമ്പോൾ താങ്ങാൻ ആളുണ്ടെന്ന് വിചാരിച്ചിട്ടും അല്ല..!! ഒറ്റയ്ക്ക് പൊരുതി ഉണ്ടാക്കിയതാണ് അതുകൊണ്ട് ഒറ്റക്ക് നിൽക്കാൻ അറിയാം " അവൻറെ സംസാരത്തിൽ വന്ന മാറ്റവും മുഖഭാവവും അനഘയിൽ ആശങ്കയും ഭയവുമുണ്ടാക്കി.
' ഇച്ചായൻ എന്തൊക്കെയോ കരുതി കൂട്ടിയാണ് പെരുമാറുന്നത് '
" ഇച്ചാ.. ഇച്ചായന്റെ മനസ്സിൽ എന്തെങ്കിലുമുണ്ടോ ?? " അവൾ സ്വരം താഴ്ത്തി പതിയെ ചോദിച്ചു.
" ഉണ്ടെങ്കിൽ ?? " അതിനു മറുപടിയായി ജസ്റ്റിൻ വീണ്ടും മറു ചോദ്യം ചോദിച്ചു.
" ഞാൻ അവനോട്
💬 Comments
View all comments