Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
അവൻറെ സ്വന്തമായി വേണമെന്ന് പറഞ്ഞു.. " പ്രത്യേകിച്ച് യാതൊരു ഭാവ ഭേദങ്ങളും ഇല്ലാതെ ജസ്റ്റിൻ പറഞ്ഞത് കേട്ട് അനഘ ഞെട്ടിത്തെരിച്ചു പോയി..!!
" എന്താ... എന്താ പറഞ്ഞത് ??? "
" ജീവയ്ക്ക് ഇന്ന് ഒരു രാത്രി നിന്നെ അവൻറെ ഭാര്യയായി വേണമെന്ന്.. നിന്നെ അവനൊപ്പം കിടക്കാൻ അനുവദിക്കണം എന്ന് " ജസ്റ്റിൻ പറഞ്ഞു അവസാനിപ്പിച്ചതും അനഘ തരിച്ചു നിൽകുകയായിരുന്നു.
ഒന്നും മനസ്സിലാവാതെ അവൾ ജസ്റ്റിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" അവൻ എന്നോട് ആദ്യമായും അവസാനമായും ആവശ്യപ്പെട്ട കാര്യമാണ് ഇന്നൊരു രാത്രി അവന് നിന്നെ അവൻറെ ഭാര്യയായി വേണമെന്ന്... " ജസ്റ്റിനു മുഖത്ത് നിന്നും അവൻറെ വികാരം എന്താണെന്നോ അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്നും അനഘക്ക് മനസ്സിലായില്ല.
" എന്നിട്ട്... എന്നിട്ട് ഇച്ചായൻ എന്തു പറഞ്ഞു ?? " അവൾ വിക്കി വിക്കി അവനോട് ചോദിച്ചു.
" ഞാനെന്താ പറയേണ്ടിയിരുന്നത്..? " അവളുടെ ചോദ്യത്തിന് ജസ്റ്റിൻ മറു ചോദ്യം ചോദിച്ചു. അനഘയുടെ മുഖത്ത് സങ്കടവും ദേഷ്യവും ഒരുമിച്ചു പ്രതിഫലിക്കുന്നുണ്ടായിരുന്നു.
" ഞാൻ.. നിന്നെ അയക്കാം എന്ന് പറഞ്ഞു.. ഇന്നൊരു രാത്രി നിന്നെ അവൻ കൊടുക്കാം എന്ന് ഞാൻ പറഞ്ഞു.." ജസ്റ്റിന്റെ വാക്കുകൾ പൂർണമായും ശാന്തമായിരുന്നു.
അനഘക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു. എന്താണ് ഇച്ചായന്റെ പുറപ്പാട്..?? ജീവ എന്താണ് ഉദ്ദേശിക്കുന്നത്...?? ഇതെവിടെ പോയി അവസാനിക്കും..??
എന്തായാലും കാര്യങ്ങൾ തന്റെ കൈവിട്ടു പോകുന്നു എന്ന് അവളുടെ ഉള്ളിൽ നിന്നും ഒരു തിരിച്ചറിവ് ഉയർന്നു.
" ഇന്ന് രാത്രി നീ അവനൊപ്പം ചെലവഴിച്ചോളൂ എനിക്ക് കുഴപ്പമില്ല..!! " ജസ്റ്റിൻ ഒന്നും സംഭവിക്കാത്ത പോലെ ഫോണെടുത്ത് തോണ്ടി കൊണ്ടിരുന്നു.
അനഘക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ച് അധികം സമയം ആവശ്യമായിരുന്നു.
" അപ്പോൾ ഞാൻ അവനൊപ്പം പോയാലും ഇച്ചായനു ഒന്നുമില്ലെ?? " വികാര ഭരിതമായ അവളുടെ ചോദ്യത്തിനു ജസ്റ്റിൻ മറുപടി പറഞ്ഞില്ല.
" ഞാൻ അവൻറെ കൂടെ കിടന്നാലോ അവനൊപ്പം ചെലവഴിച്ചാലോ.. ഇച്ചായാനൊന്നുമില്ലേ ?? " അവൾ കുറച്ചു കൂടി ഉച്ചത്തിൽ ചെറിയ വിങ്ങലൊടെ വീണ്ടും ചോദിച്ചു.
" ചോദ്യത്തിനു മറുപടി വേണോ?? "
💬 Comments
View all comments