0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം [അധീര]

Author : Adheera Read All Parts 3.4K

എല്ലാവർക്കും അത് ഷെയർ ചെയ്യണം

'അലോരയ്ക ' പേര് പോലെ തന്നെ അതി
മനോഹരമായ ഒരു സ്വർഗ്ഗം ആണ് ഇവിടം.
പഴയ ശൈലിയും പുത്തൻ ഇന്റീരിയർ ഡിസൈനിങ് മായി നാടൻ സെറ്റപ്പിൽ ഒരു  അടിപൊളി സ്ഥലം. കുറച്ചു അപ്പുറത്ത് ആയി ഒഴുക്കുന്ന പുഴ. പരിസരം മുഴുവൻ കാടുകൾ  കിടിലൻ വ്യൂ പോയിന്റ് എല്ലാം കൂടി അലോരയ്ക അതിന്റെ  ആകർഷനീയത  നില നിർത്തി. എന്റെ സെലെക്ഷനെ എല്ലാവരും അഭിനന്ദിച്ചത് എനിക്ക് കുറച്ചു സാന്തൊഷം നൽകി.
ശരിക്കും ഞങ്ങൾ ഓരോ നിമിഷവും എൻജോയ് ചെയ്യാൻ തുടങ്ങി. അതിന്റെ മറ്റൊരു കാരണം ഞാനും ഭാര്യയും കുഞ്ഞിനെ  കൂടെ കൂട്ടിയില്ല. അവളുടെ  വീട്ടിൽ ആക്കിയിട്ട് ആണ് വന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് മാത്രം ആയാണ് ഈ സമയം .

ശരിക്കും എല്ലാം മറന്ന് ടെൻഷനും സ്ട്രസ്സും ഇല്ലാത്ത  രണ്ട്  ദിവസം.. പുഴയിൽ ഒഴുക്ക് ഉണ്ടായിരുന്ന് എങ്കിലും എല്ലാവർക്കും നീന്തൽ അറിയാമായിരുന്നു എന്നത് ഞങ്ങൾക്ക് ആവേശം കൂട്ടി.
ഷാരോണും  സ്മിതയും അവരുടെ ഹണി മൂൺ ആഘോഷിക്കുന്നത് ഇപ്പോൾ ആണെന്ന മട്ടിൽ  അടിച്ചു പൊളിക്കുകയാണ്.
ജീവ ആണെകിൽ ഞങ്ങളുടെ കൂടെ വന്ന ഒരു കുട്ടിയെ പോലെ എല്ലാം കണ്ടും കേട്ടും  വണ്ടർ അടിച്ചു  നടക്കുന്നു.
പിന്നീട് രാത്രികളിൽ ഗ്രൂപ്പ് ആയി ഇരുന്ന്  വെള്ളം അടിയും അതിന്റെ കൂടെ ഗ്രില്ലിങ്ങും ഡാൻസും പാട്ടും കൂടെ രസമായി വന്നു.
ചീവീടിന്റെ ശബ്ദം രാത്രിയിൽ അസഹനീയം ആയിരുന്നു എങ്കിലും അതിനും ഒരു താളം ഉണ്ടായിരുന്നു. ഞങ്ങൾ രാത്രിയിൽ പ്രകൃതി സൗന്ദര്യം  ആസ്വദിച്ച് നടക്കാൻ ഇറങ്ങി.
ആണുങ്ങൾ പുക വലിക്കാൻ

💬 Comments

View all comments