Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
ഇരുത്താൻ നോക്കി. എങ്കിലും അവൾ കൂട്ടാക്കിയില്ല.
" ഞാൻ ഇപ്പോൾ വരാം നിങ്ങൾ കഴിക്ക് "
അതും പറഞ്ഞ അനഘ വേഗം വീടിന് അകത്തേക്കു നടന്നു..
അവൾ ധൃതിയിൽ നടന്ന് വീടിന് അകത്തേക്ക് കയറി.. വേഗം വാഷ് ബേസിനിൽ പോയി കൈകൾ കഴുകി.. വായും മുഖവും വൃത്തിയാക്കി.
എതിരെ ഉള്ള നീല കണ്ണാടിയിൽ തിളങ്ങുന്ന അവളുടെ പ്രതിബിംബത്തെ കുറച്ചു നേരം നോക്കി നിന്നു.. നെഞ്ചിടിപ്പ് ക്രമേണ നോർമൽ ആയി തുടങ്ങി.
ശേഷം അവൾ പതിയെ നടന്ന് മാത്തുവിന്റെ റൂമിലേക്ക് കയറി..
ചെറിയ തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിന്റെ അരികിൽ ആയി ഇരുന്നു.
അവന്റെ നിഷ്കളങ്കമായ മുഖം അവളുടെ മനസ്സിൽ ചെറിയ ആശ്വാസവും കുറച്ചു സന്തോഷവും നൽകി.
" ഗുഡ് നൈറ്റ് മാത്തു.. " കവിളിൽ ഒരുമ്മ നൽകി കുറച്ചു സമയം അവിടെ ചിലവഴിച്ചു അവൻ ഉറങ്ങിയെന്ന് ഉറപ്പാക്കി അവൾ മുറി പതിയെ ചാരി ഹാളിലേക്ക് ഇറങ്ങി..
ജനലിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ..
ചിരിച്ചു കളിച്ചു അടുത്ത പെഗ്ഗും കൂടി കട്ടിക്ക് അടിക്കുന്ന ഇച്ചായനെ കണ്ടു...അനഘ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു..
കുഞ്ഞു മുഴുവനായി പാൽ കുടിക്കാത്തത് കൊണ്ട് പാൽ തിങ്ങി അവളുടെ മാറിടം വേദനിച്ചു തുടങ്ങി..
എല്ലാവരും അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പാക്കിയതിന് ശേഷം അവൾ പാൽ പിഴിഞ്ഞ് കളയാൻ ആയി.. കിച്ചണിനോട്
ചേർന്നുള്ള വർക്ക് ഏരിയയിലെ വാഷ് ബേസിനു അരികിലെക്ക് വന്നു.. വീടിന് പുറക് വശം ആണ് അവിടം നേരിയ തോതിൽ ചെറിയ വെളിച്ചം മാത്രം ആണ് ഉണ്ടാവുക..
ചുറ്റും ആരും ഇല്ലാ..
💬 Comments
View all comments