Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
കൊണ്ട് ജസ്റ്റിനെ ഉയർത്തി എടുത്തു.. ശേഷം മറു വശത്ത് തോളിൽ കൂടി തലയിട്ട് പൊക്കി
" ഞാനും പിടിക്കാം.. വാ.. ജസ്റ്റി അളിയാ വീഴല്ലെ ഞാൻ പിടിച്ചിട്ടുണ്ട് "
ഇവനു പുറകിൽ നിന്നും വരാൻ പ്രത്യക കഴിവ് വല്ലതും ഉണ്ടോ എന്ന് ഒരു നിമിഷം അനഘ അതിശയപെട്ടു.. അതെ സമയം തന്നെ അവൻ പോയിട്ടില്ല എന്നതും അവൾ ആശങ്കയോടെ തിരിച്ചറിഞ്ഞു.
അവർ മൂവരും നിശബ്ദരായി മുന്നോട്ട് നടന്നു.
ജസ്റ്റിനെ തോളിൽ നിസാരമായി തൂക്കി എങ്കിലും ജീവയുടെ ശ്രെദ്ധ മറ്റൊന്നായിരുന്നു. കുളി കഴിഞ്ഞിറങ്ങിയ അവളുടെ മേനിയിൽ നിന്നും വരുന്ന മാദക ഗന്ധം ജീവ ആസ്വദിക്കുകയായിരുന്നു. ഏതോ സോപ്പിന്റെയും പെണ്ണിന്റെ ശരീര വാസനയും കൂടെ ഇട കലർന്ന മണം.. ഉഫ്..!!
ആ ഗന്ധം അവനെ വല്ലാത്തൊരു ഉന്മാദ അവസ്ഥയിലാക്കി.
പുറകിൽ ഷാരൊന്നും സ്മിതയും യാത്ര പറഞ്ഞു കാറിൽ കയറിയിരുന്നു.
ഇനി തങ്ങൾ മാത്രം ആണെന്നും തന്റെ ഭർത്താവ് ഓഫ് ആണെന്നും ഉള്ള ചിന്ത അനഘയുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി.
" ജീവ.. പോകുന്നില്ലെ. അവർ പോയല്ലോ "
അവസാന ശ്രെമം എന്നോണം അവൾ ഇച്ചായനെ താങ്ങി കൊണ്ട് ചോദിച്ചു.
" ആം.. ഇവനെ ആക്കിയിട്ട് ഞാനും ഇറങ്ങുവാ.. " ജസ്റ്റിൻ കേൾക്കാൻ എന്ന വണ്ണം
ജീവ മറുപടി നൽകി. ശേഷം അവളെ നോക്കി കണ്ണിറുക്കി ഒരു കള്ളചിരി പാസാക്കി.
അതിൽ നിന്നും അവൻ പോവില്ല എന്നവൾക്ക് ഉറപ്പായി. .വീടിന്റെ ഹാൾ കടന്നതും ജസ്റ്റിനെ താൻ ഒറ്റക്ക് നടത്തിക്കോളാം എന്ന് അവൾ ജീവയോട് ആവശ്യപ്പെട്ടു.
അതനുസരിച്ച് അവൻ പിൻവാങ്ങി യാത്ര പറഞ്ഞ്
💬 Comments
View all comments