Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]
അവന്റെ നെഞ്ചിൽ തല വച്ച് അങ്ങനെ തന്നെ വിശ്രമിച്ചു.
ജീവ അവളുടെ മുടി ഇഴകളിൽ തലോടി കൊണ്ടിരുന്നു.. എന്തോ പറയുന്നുണ്ട്..!!
ജസ്റ്റിൻ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അനഘ അവന്റെ അരക്കെട്ടിൽ എഴുനേറ്റ് ഇരുന്ന് കൈ നീട്ടി എന്തോ പറയുന്നതും അവൻ സത്യം ചെയ്യുന്നതും എല്ലാം കാണാം.
" ഓഹ് പുറത്ത് ആരോടും പോയി ഊമ്പരുത് എന്നാരിക്കും "
ആ ദൃശ്യം കണ്ട് ജസ്റ്റിൻ പിറു പിറുത്തു..!!
അവരുടെ സംഭാഷണവും ചിരിയും കളിയും മുന്നോട്ട് നീളൂന്ന കണ്ട ജസ്റ്റിൻ ലാപ് അടച്ചു വച്ചു കണ്ണുകൾ അടച്ചു പുറകോട്ട് കിടന്നു.
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ജസ്റ്റിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയതും അവൻ ചാഞ്ഞു കിടന്നിടത്ത് നിന്നും എഴുനേറ്റു. അനഘ ആണ് ഫോണിൽ.. !
ജസ്റ്റിന്റെ ചോര തിളച്ചു എങ്കിലും അവൻ സംയമനം പാലിച്ചു.
" ആ പറയെടി.."
" ഇച്ചാ ഞാൻ ഇന്ന് വൈകിയെ ഇറങ്ങു. പേഷ്യന്റ്സ് ഉണ്ട്.. അത് പറയാനാ വിളിച്ചേ.."
" ആം ശരി നീ ഇറങ്ങീട്ട് വിളിക്ക് "
ജസ്റ്റിൻ അതും പറഞ്ഞു കാൾ കട്ട് ആക്കി.
അവൻ പുറകോട്ട് തല ചായ്ച്ചു അതെ കിടപ്പ് കിടന്നു.
💬 Comments
View all comments