0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.6K

?? "
അവൻറെ പെട്ടെന്നുള്ള ചോദ്യം കേട്ടതും അനഘ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

" സ്പെഷ്യൽ ആയിട്ട് ഒന്നുമില്ല ഉള്ളത് നമുക്ക് കഴിക്കാം. "
അവൾ ചെറിയ കള്ള ചിരിയോടെ മറുപടി കൊടുത്തു... വീണ്ടും കുറച്ചു നേരം അവർ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.

ജസ്റ്റിൻ വീണ്ടും സംഭാഷണത്തിന് തുടക്കം കുറിച്ചു.
" ഇന്നലെ ഞാൻ കുറച്ച് അടിച്ചു ഓഫ് ആയി പോയി കുറച്ച് ഓവർ ആയിപോയി അതാ സംഭവിച്ചത്..!! "

" എന്നാലും ഇച്ചായാ.. പെട്ടെന്നുള്ള പെരുമാറ്റത്തിൽ ഞാൻ ആകേ വല്ലാണ്ടായി.. എനിക്ക് ആകെ വേദനിക്കാൻ തുടങ്ങി. അതുകൊണ്ട് ഞാൻ അങ്ങനെ പെരുമാറിയത്, വിഷമമായെങ്കിൽ സോറി"
അനഘ എങ്ങനെയോ പറഞ്ഞോപ്പിച്ചു.

" എൻറെ ഭാഗത്തല്ലേ മിസ്റ്റേക്ക് ഞാൻ നല്ല സോറി പറയേണ്ടത്..!! എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ?? "

" ഉണ്ടായിരുന്നു.. ഇപ്പോൾ മാറി "
അവളുടെ മുഖത്തു ചെറിയ നാണം പരന്നു.

" ഇതൊക്കെ ഒന്ന് മറക്കാൻ.. ഞാൻ ഒരു പരുപാടി പ്ലാൻ ചെയ്തിട്ടുണ്ട്, "
ജസ്റ്റിൻ അവളുടെ മുഖഭാവം നിരീക്ഷിച്ചു കൊണ്ടിരുന്നു.

" എന്ത് പരുപാടി ഇച്ചാ..?? "

" നമ്മുടെ ടീം എല്ലാവരും കൂടി ഒന്ന് കൂടുന്നു.. അന്ന് കൂടിയ പോലെ, ഞാൻ എന്തായാലും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഷാരൊണും സ്മിതയും നേരത്തെ വരും പിന്നെ ജീവ കുറച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞിട്ടുണ്ട് "
ജീവയുടെ പേര് പറഞ്ഞതും അനഘ ഞെട്ടുന്നത് ജസ്റ്റിൻ തിരിച്ചു അറിഞ്ഞു.
അവന്റെ ഉള്ളിൽ ഗൂഡമായ ഒരു ചിരി നിറഞ്ഞു.

" എന്നാലും ഇത്ര പെട്ടെന്ന്.. ?

💬 Comments

View all comments