Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
അവൾ അപ്പാടെ അവഗണിച്ചു.
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അപ്പോഴേക്കും അനഘയും ജസ്റ്റിനും തമ്മിലുള്ള പ്രശ്നങ്ങൾ ഏകദേശം രമ്യതയിൽ ആയിരുന്നു അവർ പഴയ പോലെ രാത്രികളിൽ ബന്ധപ്പെടുവാനും രതി ആസ്വദിക്കാനും തുടങ്ങിയിരുന്നു...
ജസ്റ്റിനെ സംബന്ധിച്ചിടത്തോളം താൻ ഇപ്പോഴും അവളുടെ അടുത്ത് പ്രശ്നങ്ങൾ വക്കുന്നില്ല എന്ന് കാണിക്കുവാനും അനഘക്ക് മനസ്സ് കുറ്റ ബോധം ഒഴുവാക്കാനും ഉള്ള ഉള്ള ഒരുതരം സാഹചര്യം...!!
എങ്കിലും തൻറെ ഇഷ്ടങ്ങൾക്ക് വിധേയപ്പെട്ട് പൂർണ്ണ സഹകരണത്തോടെ ലൈംഗിക നിമിഷങ്ങൾ ആസ്വദിക്കുന്ന അനഘയെ കണ്ടപ്പോൾ... ഒന്നും സംഭവിക്കാതെ അവൾ പഴയ പോലെ ആയിരുന്നെങ്കിൽ എന്ന് അവൻ ഒരുപാട് ആഗ്രഹിച്ചു പോയി...!!
കഴിഞ്ഞുപോയ കാര്യങ്ങളും താൻ കൺമുന്നിൽ കണ്ട കാര്യങ്ങളും ഒരു ദുസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്നവൻ ഒരുപാട് കൊതിച്ചു പോയി...!!!!!!!!!!
പിറ്റേദിവസം പതിവുപോലെ ഓഫീസിൽ വന്ന് കയറിയ അനഘ രാവിലെ ഉള്ള ജോലി കാര്യങ്ങൾ പൂർണ്ണമാക്കിയതിനുശേഷം ഫോണിൽ തുടർച്ചയായി വരുന്ന കോൾ കണ്ട്
വേഗം എടുത്തുനോക്കി... ജീവയുടെ എട്ട്, ഒൻപത് മിസ്കോൾ വന്ന് അടിഞ്ഞു കിടക്കുന്നു..!! അവൾ തിരിച്ചു വിളിക്കാൻ പോയില്ല.
രാവിലെ തിരക്ക് ഒഴിഞ്ഞ സമയം ബാൽക്കണിയിലേക്ക് കയ്യിൽ കോഫിയുമായി പുറത്തേക്കിറങ്ങിയതും താഴേക്ക് നോക്കിയ അവൾ ഞെട്ടിത്തരിച്ചു പോയി..!!!
ജീവ അവളുടെ ക്ലിനിക്കിനു താഴെ കാർ പാർക്ക് ചെയ്ത് അവിടെനിന്ന് മുകളിലേക്ക് നോക്കിനിൽക്കുന്നു... ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി..!!
അനഘയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങി..
' ഇവനിത് എന്ത് ഭാവിച്ചാണ് ?? എത്ര നേരമായി നിൽക്കാൻ തുടങ്ങിയിട്ടുണ്ടാകും ?? '
ജീവ കണ്ണിമ ചിമ്മാതെ അവളെ മാത്രം നോക്കിക്കൊണ്ടിരുന്നു അവനെ കണ്ട മാത്രയിൽ അവനോട് മിണ്ടാനും
💬 Comments
View all comments