Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
അസ്തമയത്തിന്റെ ഭംഗിയും വശ്യതയും എടുത്ത് അറിയിക്കുന്ന ചെമ്മാനം...
അവൾ ഇറങ്ങേണ്ട സമയമായപ്പോൾ തന്നെ അനഘയുടെ ഫോണിലേക്ക് ജീവയുടെ കോള്‍ വന്നു..
" പെണ്ണേ ഞാൻ താഴേക്ക് വരട്ടെ ?? "
" നേരെ താഴേക്ക് വരണ്ട.. കുറച്ച് അപ്പുറത്തേക്ക് മാറ്റി കാർ പാർക്ക് ചെയ്ത് അവിടിരിക്ക്... ഞാൻ അതിലേക്ക് വന്നു കയറാം..!! ഞാൻ കയറിയ ഉടനെ തന്നെ നീ കാറെടുത്ത് പൊയ്ക്കോളണം അവിടെ നിൽക്കാൻ പാടില്ല..!!
അവൾ ക്ലിനിക്കിൽ നിന്നും മനപ്പൂർവ്വം വൈകിയാണ് ഇറങ്ങിയത്... കൂടെ ഉള്ളവർ എല്ലാവരും അവിടെ നിന്ന് പോയാൽ മാത്രമേ തനിക്ക് ജീവയുടെ കൂടെ കാറിൽ കയറാൻ കഴിയു..
കുറച്ചുസമയം അവിടെ ചുറ്റിപ്പറ്റി നടന്നശേഷം അവൾ പതിയെ ക്ലിനിക്കിൽ നിന്നും താഴേക്ക് ഇറങ്ങി കുറച്ച് അപ്പുറത്തായി ജീവയുടെ കാർ കിടക്കുന്നത് കാണാം...
അനഘ അവിടേക്ക് മെല്ലെ നടന്നു.. കാറിനടുത്തേക്ക് അടുത്തതും നടത്തം കുറച്ചു വേഗത്തിലേക്ക് ആക്കി പെട്ടെന്ന് തന്നെ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി..!!
അനഘ കയറി എന്നുറപ്പായതും ജീവ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് എടുത്ത് കുതിച്ചു പാഞ്ഞു...!!
രണ്ടുപേരും കുറച്ചുനേരത്തേക്ക് പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല.
" നിനക്ക് തീരെ ബോധമില്ലെ ? ജീവാ... അവിടെ ഇങ്ങനെ വന്നു കിടന്നാൽ ആരെങ്കിലും കണ്ടാൽ..?? ഇതൊന്നും ചിന്തിക്കാനുള്ള സാമാന്യ ബോധം നിനക്കില്ലെ ? "
അവളുടെ ചോദ്യത്തിന് ജീവയൊന്നും തന്നെ മറുപടി കൊടുത്തില്ല അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരുന്നു...
അവൻറെ ദേഷ്യം അറിയിക്കുമെന്നോണം ഗിയർ ഇടുമ്പോൾ വണ്ടി ഇരപ്പിച്ച് കുറച്ച് റഫ് ആയിട്ട് ആണ് ഗിയർ ചേഞ്ച് ചെയ്തുകൊണ്ടിരുന്നത്...
💬 Comments
View all comments