Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
റൂമിലേക്ക് കയറാൻ
അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..!!
ജസ്റ്റിൻ ബെഡ് റൂമിൽ എത്തിയതും അവിടെ ഒരു വശം ചെരിഞ്ഞു കിടക്കുന്ന അനഘയെ കണ്ടു... ഉറക്കം പിടിച്ചന്ന് അറിയിക്കും പോലെ ചെറുതായി കൂർക്കം വലിയും കേൾക്കാം ...!!
' തന്റെ കണക്കുകൂട്ടൽ പിഴച്ചിട്ടുണ്ടാകുമോ ? ഒരുപക്ഷേ അവൾ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം..?? ' അവൻ അതുപോലെതന്നെ മെല്ലെ ആടിയാടി തന്റെ ബെഡിലേക്ക് അടിച്ച് ഓഫ് ആയ രീതിയിൽ വീണു.. പിന്നെ അവൾക്ക് അരികിൽ ആയി ചെരിഞ്ഞു കിടന്നു.
ജീവ ഹാളിൽ അടിച്ചോഫായി കിടന്നുറങ്ങിയിരിക്കുന്നു അനഘ ആണെങ്കിൽ തനിക്ക് അരികിലായി തന്നെ കൂർക്കം വലിച്ച് ഉറങ്ങുന്നു.....!!
എന്താണ് സംഭവിക്കുന്നത് എന്ന് ജസ്റ്റിന് ഒരു എത്തും പിടിയും കിട്ടിയില്ല... ആ എന്തെങ്കിലും ആവട്ടെ..!! ചെറുതായി മദ്യപിച്ചത് കൊണ്ട് തല ആകെ ചുറ്റുന്നുണ്ട് കയ്യിലെ വാച്ച് അഴിച്ച് മേശപ്പുറത്തേക്ക് വച്ച് ഫോണും അരികിൽ തന്നെ വെച്ചതിനുശേഷം അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു ഫാനിന്റെ ശബ്ദം ഒഴിച്ചാൽ അവിടം ആകേ കനത്ത നിശബ്ദത തങ്ങി നിന്നു.
പകലിന്റെ ഷീണവും മദ്യത്തിന്റെ ലഹരിയും എല്ലാം കൂടി നല്ല രീതിയിൽ തന്നെ ജസ്റ്റിനു മയക്കം പിടിച്ചു... ഇടക്ക് എപ്പോഴോ.. ഉറക്കമുണർന്ന ജസ്റ്റിൻ വാച്ചിലേക്ക് നോക്കി
രാത്രി അതിന്റെ മൂന്നാം യാമത്തിലെക്ക് കടക്കുന്ന സമയം........
ബെഡ് റൂമിലെ അരണ്ട വെളിച്ചത്തിൽ വശത്തെക്ക് നോക്കിയ അവൻ ഞെട്ടി...!!
അനഘ അവനരികിൽ ഉണ്ടായിരുന്നില്ല...!!
ജസ്റ്റിൻ ശബ്ദമുണ്ടാക്കാതെ റൂമിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി ജസ്റ്റിന്റെ നെഞ്ചിടിപ്പ് ക്രമേണ ഉയർന്നു തുടങ്ങി മദ്യത്തിന്റെ ലഹരിയിലും ക്ഷീണത്താലും മയങ്ങിപ്പോയി എങ്കിലും അവന് ബോധം
💬 Comments
View all comments