0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.5K

ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ നോക്കി  പക്ഷേ പുള്ളി വീണ്ടും  എന്നെ ഒരുപാട് വേദനിപ്പിക്കാൻ നോക്കി.. കുറെ നേരം ഞാൻ ഞാൻ സഹിച്ചു പിന്നെ എൻറെ  സർവ്വശക്തിയുമെടുത്ത് ഞാൻ  ഇച്ചായനെ  തള്ളിമാറ്റി..!! "
അപ്പുറത്ത് ജീവക്ക്  മൂകത മാത്രമായിരുന്നു
മറുപടി.

" എന്നിട്ട്...  എന്നിട്ട് നിങ്ങൾ തമ്മിൽ ബന്ധപ്പെട്ടൊ??  ഇന്നലെ "
അവൻറെ സംസാര ശൈലിയും സ്വരവും മാറിയത് അനഘ  തിരിച്ചറിഞ്ഞു.

"  ഇല്ല അതിനു മുന്നേ തന്നെ  ഞാൻ പുള്ളിക്കാരനെ  തള്ളി മാറ്റി..!! "

നീ ഭയപ്പെടേണ്ട അതിനു  മാത്രം ഒന്ന് സംഭവിച്ചിരിക്കില്ല...  നമുക്ക് ഒരു വഴി കണ്ടെത്താം "
ജീവ ഫോണിൽ കൂടി മറുതലക്കൽ അവളെ സമധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

"  അറിയില്ല.. ജീവാ..!!  ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന്... പോലും ഇപ്പോൾ  എനിക്കറിയില്ല....!!  "
അനഘയുടെ സ്വരം വിറച്ചു തുടങ്ങിയിരുന്നു.

" ഒന്നും വേണ്ടായിരുന്നു ജീവ.. ഒന്നും സംഭവിക്കേണ്ടിയിരുന്നില്ല അന്ന് നടന്ന ട്രിപ്പ്
ഒരിക്കലും  സംഭവിക്കാതിരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും "
അനഘയുടെ വിതുമ്പലിനു മറുപടി ആയി
ഫോണിൻറെ മറുതലക്കൽ കനത്ത മൂകത മാത്രമായിരുന്നു.

എന്താണ് ജീവ  സംസാരിക്കാത്തത് എന്ന് അവൾ  ചോദിക്കാനും പോയില്ല.

"  ശരി ജീവ....!!  എനിക്ക് കുറച്ചു പരിപാടിയുണ്ട് ഞാൻ നിന്നെ എല്ലാം കഴിഞ്ഞ് വിളിക്കാം.."
മറുപടിക്ക് കാത്ത് നിൽക്കാതെ ജീവയുടെ കോൾ കട്ട് ചെയ്ത ശേഷം കുറച്ചുനേരം കൂടി അനഘ  ഫോണിൽ നൊക്കിയിരുന്നു.

വാട്സാപ്പിൽ വന്ന് കിടക്കുന്ന മറ്റു പല മെസ്സേജുകളും അവൾ  ഒന്ന് ഓടിച്ചു നോക്കി.... പിന്നെ ടിവിയിൽ ചാനലുകൾ മാറ്റി മാറ്റി നോക്കി...  ഇല്ല മനസ്സിന്

💬 Comments

View all comments