0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 14.4K

കൂടി പുറത്തു പോവുകയാണ് ഒരുമിച്ച്.. ഞാൻ ഫ്രീ ആകുമ്പോൾ നിനക്ക് മെസ്സേജ് അയക്കാം അല്ലാതെ നീ ഇങ്ങോട്ട് വിളിക്കണ്ട..!! "
അവൾ തക്കീത് പോലെ പറഞ്ഞു.

" കെട്ടിയോനെ കിട്ടിയപ്പോൾ നമ്മളെ വേണ്ട അല്ലേ..?? "
അവന്റെ സംസാരത്തിലെ ചെറിയ പോസസിവ് അവൾ ചിരി കൊണ്ട് മറുപടി നൽകി.

" ശരി ഞാൻ പോവാണ് ഇച്ചായൻ വന്നു.. പിന്നെ വിളിക്കാം "
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തപ്പോഴേക്കും ജസ്റ്റിൻ തിരികെ വന്നിരുന്നു.

കുറച്ചു സമയം കൂടി കഴിഞ്ഞു എല്ലാവരും ഒരുങ്ങി പുറത്ത് പോവാൻ തയ്യാറായി ഇറങ്ങി..
ജസ്റ്റിന്റെ ഹെക്ടർ കാർ അവരെയും കൊണ്ട് മുന്നോട്ട് നീങ്ങി.

ആദ്യമേ അവർ പോയത് പുറത്തുള്ള ഒരു ഡ്രസ്സ് ഷോപ്പിലേക്ക് ആയിരുന്നു അവിടെ മൂന്നുപേർക്കുമുള്ള ഡ്രസ്സിങ്ങും ഷോപ്പിങ്ങും കാര്യങ്ങളുമായി സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു..

ഇതിനിടയിൽ ഫോണിലേക്ക് രണ്ടു തവണ ജീവയുടെ ഫോണിൽ നിന്നും വിളി വന്നു എങ്കിലും അവൾ ഫോൺ എടുത്തില്ല.

ഷോപ്പിംഗ് പൂർത്തിയാക്കി അവർ പുറത്തേക്കിറങ്ങി ഷോപ്പിന്റെ മുന്നിൽ നിന്നും മൂന്നുപേരും ഉള്ള ഒരു സെൽഫി എടുത്ത് അനഘ അപ്പോൾ തന്നെ അത് സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തു. അവളുടെ നിറഞ്ഞ ചിരി ആ ഫോട്ടോയിൽ ഉണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു വീണ്ടും ജീവയുടെ ഫോണിൽ നിന്നും അവളുടെ ഫോണിലേക്ക് വിളി വന്നു.

ജസ്റ്റിൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൾക്ക് ഫോൺ എടുക്കാനോ മറുപടി കൊടുക്കാൻ പറ്റിയില്ല.. തുടരെ തുടരെ വിളി വരുന്നതിനാൽ അവൾ എങ്ങനെയെങ്കിലും അവിടെ നിന്നും മാറാൻ ഒരു സാഹചര്യം ഉണ്ടാക്കാൻ തുടങ്ങി.

അതേ സമയം അനഘയുടെ

💬 Comments

View all comments