0%

Chapter Title : ഒരു അമേരിക്കൻ ജീവിതം 2

Author : രേഖ Read All Parts 957

. ഇനിയും ചിരിക്കയാണോ

പേടിക്കേണ്ട നാൻസി കൊച്ചെ

എന്നോട് നീ പറയാത്തതിനാൽ ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്

ഞാൻ വീണ്ടും ചോദിച്ചു സത്യമാണോ ?

അതെ എന്ന് പറഞ്ഞപ്പോൾ

ഞാൻ അവരുടെ ഷോൾഡറിൽ പതുകെ കൈകൊണ്ടു ഇടിച്ചു യൂ ....

ഇനി സമയമില്ല ഗോപൻ വരും ഞാൻ പോകാൻ നോക്കട്ടെ

റിച്ചാർഡ് പറഞ്ഞു ഞങ്ങളെ ആന്റിയുടെ വീട്ടിൽ അവൻ എത്തിച്ചു തരാം എന്ന്

ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി . ഞാൻ ഒന്ന് ഫ്രഷ് ആയതിനുശേഷമാണ് എന്റെ ഗോപന്റെ അടുത്തേക്ക് പോയത്

പോയതുമുതൽ തന്നെ ഭയങ്കര ക്ഷീണം .ഞാൻ തലവേദന എന്ന് പറഞ്ഞു റൂമിൽപോയി കിടന്നു . ഉറങ്ങിയതുപോലും ഞാൻ അറിഞ്ഞില്ല .ഫോണിന്റെ വൈബ്രേഷൻ കാരണം ഞാൻ ഉണർന്നപ്പോൾ കാൾ ആണ് , അപ്പോളാണ് മനസിലായത് ആന്റി ആണെന്ന് .

എന്താണ് ആന്റി ഈ സമയത്തു

ഒരു അത്യാവശ്യ കാര്യം ഉണ്ട്

എന്തായാലും പറയു എന്നെ ഇങ്ങിനെ ടെൻഷൻ അടിപ്പിക്കാതെ . നീ ഇവിടേക്ക് ഇപ്പോൾ ഒന്ന് വരുമോ

ഈ സമയത്തോ

ഞാൻ എന്ത് പറഞ്ഞു ഗോപന്റെ വീട്ടിൽ നിന്നും ഇറങ്ങും , എന്തെങ്കിലും പറഞ്ഞു ഇറങ്ങു . ഇല്ലെങ്കിൽ അതിനേക്കാൾ വലിയ പ്രേശ്നമാകും എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി

ഞാൻ വിളിച്ചതും പിന്നെ ഫോൺ എടുക്കുന്നില്ല . ഞാൻ എന്ത് പറഞ്ഞു ഇറങ്ങും എന്ന് ആലോചിക്കുമ്പോൾ ഗോപന്റെ അടുത്ത് ഞാൻ പറഞ്ഞു ഞാൻ ഒന്ന് നടക്കാൻ പോകട്ടെ എന്ന് .

ഗോപൻ എന്നോടായി ചോദിച്ചു ചർച്ചിൽ പോകണമെങ്കിൽ അത് പറഞ്ഞാൽ മതി

💬 Comments

View all comments