Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]
തീർന്നപ്പോൾ ഒരു ദിവസം സജി ഇളയച്ഛൻ വിളിച്ചിരുന്നു അച്ഛനെ.അന്ന് അച്ഛമ്മയും അച്ഛനോട് സംസാരിച്ചു.
ഇത് തന്നെ പറ്റിയ അവസരം ഞാൻ വീട്ടിൽ കാര്യം പറഞ്ഞു അമ്മയ്ക്ക് എന്നെ ഒറ്റയ്ക്കു വിടാൻ പേടി ആയിരുന്നു ഇത്രയും ദൂരം എന്നെ വിടാൻ അമ്മയ്ക്ക് ധൈര്യം ഇല്ല എന്നുള്ളതാണ് കാര്യം... പക്ഷെ ഞാൻ എന്റെ ആഗ്രഹം കൈവിടാൻ തയ്യാറല്ലആയിരുന്നു
അച്ഛനോട് കുറേ ചോദിച്ചു. അച്ഛൻ അമ്മയോട് ചോദിക്കാൻ പറഞ്ഞു..... അമ്മ സമ്മതിച്ചില്ല ഞാൻ കരഞ്ഞു കാലുപിടിച്ചു അവസാനം പട്ടിണി കിടന്നു എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അമ്മയും അച്ഛനും വല്യ ശ്രദ്ധ ആയിരുന്നു ഈ പോക്ക് പോയാൽ ശെരിയാവില്ല എന്ന് അവർക്ക് തോന്നി. അങ്ങനെ എന്നെ നാട്ടിലേക്കു വിടാൻ തീരുമാനിച്ചു... എനിക്ക് ഒരുപാട് സന്തോഷം ആയി.....
അച്ഛനും അമ്മയും ജീവിച്ച നാട്. അവർ വളർന്ന വീട്. അവർ കണ്ടിരുന്ന വഴികൾ ചിലവഴിച്ച സ്ഥലങ്ങൾ എല്ലാം ഇനി എനിക്ക് കാണാം. എന്റെ ജീവിത ലക്ഷ്യം തന്നെ ഇതായിരുന്നു .ഞാൻ ജനിച്ചഇട്ട് ഇതുവരെ നാട്ടിൽ പോയിട്ടില്ല ദാ ഇപ്പൊ കിട്ടിയ അവസരം.
അങ്ങനെ ഞാൻ പോകുന്ന ദിവസം വന്നു.. അമ്മയ്ക്ക് ഇപ്പോളും ടെൻഷൻ മാറീട്ടില്ല. എന്തിനാണ് അമ്മ ഇത്രേം പേടിക്കുന്നെ എന്നാണ് എനിക്ക് മനസിലാകാതെ. അമ്മ തലേന്ന് തുടങ്ങി ഉപദേശം ആണ്. അവിടെ ചെന്നാൽ മര്യാദയ്ക്ക് ഇരുന്നോളണം. ആരെകൊണ്ടും മോശം പറയിക്കരുത്. ഇവിടുതപോലെ എല്ലാ നാട്ടിൻപുറം ആണ് എന്നൊക്കെ. അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല. അത് എപ്പോളും അങ്ങനെ തന്നെ ആണ്. എന്റെ ഒരു കാര്യത്തിനും അച്ഛൻ ഒന്നും പറയാറില്ല.
ഫ്ലൈറ്റ് എടുക്കാൻ നേരമായി അമ്മയെയും
💬 Comments
View all comments