0%

Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]

Author : Kambikathakal Read All Parts 335

അച്ചമ്മേ...? "
"അതിനാണോ അപ്പൊ നീ ഇവിടെ വന്നത്... അപ്പൊ എന്റെ കൂടെ നിൽക്കാൻ അല്ലേ...? "
"ഞാൻ അച്ഛമ്മടെ കൂടെ നിൽക്കുന്നുണ്ടല്ലോ.പിന്നെ എപ്പോളും വീട്ടിൽ തന്നെ ഇരുന്നാൽ ബോർ അടിക്കില്ലേ പിന്നെ അച്ഛൻ പറയാറുണ്ട് ഇവിടെ കണ്ടാലും കണ്ടാലും മതി വരില്ലാന്ന്... "
"അത് ശെരിയ... നിനക്ക് പുറത്ത് പോകാൻ കൂട്ട് ഉണ്ടായാൽ പോരെ ശെരിയാക്കാം "
"താങ്ക് യു അച്ചമ്മേ.... ""അച്ഛൻ സുഖമാണോ അവിടെ...? "

"അച്ഛമ്മക്ക് അച്ഛനെ കാണണോ...? "

"മരിക്കുന്നതിനു മുന്നേ അവനെ ഒന്ന് കാണണം.. "

"അല്ല അച്ചമ്മേ ഇപ്പോ കാണണോ...? "

"അതെങ്ങനെയാ അവൻ അവിടെയല്ലേ..? "

"അച്ഛൻ ഇപ്പോ ഓഫീസിൽ ആയിരിക്കും. അവിടെ ഇപ്പൊ രാവിലെ ആണ് ഞാൻ വീഡിയോ കാൾ ചെയ്യാം അപ്പൊ കാണാൻ പറ്റും. മാത്രല്ല ഇവിടെ എത്തിയിട്ട് ഞാൻ അവരെ വിളിച്ചിട്ടില്ല"

"ഏഹ് രാവിലെയോ ദേവി.... അങ്ങനെ ആണോ...? "

അകത്തു നിന്നും സുമ ചേച്ചി അത്ഭുതത്തോടെ ചോദിച്ചു കൊണ്ട് ഇറങ്ങി വന്നു

"ആഹ് ചേച്ചി ഇവിടെ രാത്രി അവിടെ പകലാണ്. ഭൂമി കറങ്ങുവല്ലേ "

"ഉവ്വ് ഉവ്വ് നിക്കറിയാം. പണ്ട് പഠിച്ചത് ഓർമ ഉണ്ട് "

ഇതൊന്നും ഒരു അത്ഭുതം അല്ല അവിടുത്തെയും ഇവിടുത്തെയും കാഴ്ച്ചകളും, സംസ്കാരവും എല്ലാം വ്യത്യസമാണ്. മാറാത്തതു ഒന്ന് മാത്രം എന്റെ അമ്മ. അന്നും ഇന്നും അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല. ഞാൻ അകത്തു പോയി ഫോൺ എടുത്ത് കൊണ്ട് വന്നു. വീഡിയോ കാൾ ചെയ്യാൻ തുടങ്ങി. പക്ഷെ അതിനു പറ്റുന്നില്ലായിരുന്നു.

എന്ത് പറ്റിയെന്നു മനസിലാവുന്നില്ല... 

💬 Comments

View all comments