Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]
അമ്മേ... "
"ആഹ് എന്നാ നടക്കു...."
ഞാനും അച്ഛമ്മയും സുമ ചേച്ചിയും അമ്പലത്തിലേക്ക് നടന്നു.... മുന്നിലെ പാടം കടന്ന് ഒരു കുന്നിനു മുകളിൽ ആണ് അമ്പലം.
പടത്തിന്റെ അതിരിൽ കൂടി ഒരു നീർച്ചാൽ ഉണ്ടാക്കിയിരിക്കുന്നു. പാടത്തേക്കു വെള്ളം എടുക്കാൻ ആയിട്ടാണ് നീർച്ചാൽ ഉണ്ടാക്കിയിരിക്കുന്നത്.
"ഇവിടുത്തെ ദേവി ഉണ്ടാലോ ഭയങ്കര ശക്തിയാണ്. മനസ് അറിഞ്ഞു വിളിച്ചാൽ കേൾക്കും ദേവി നല്ലോണം പ്രാർത്ഥിച്ചോളണം "
അച്ഛമ്മ അമ്പലത്തിലേക്ക് കയറുന്നതിന്റെ മുന്നേ പറഞ്ഞു ....
അമ്പലത്തിനു മുന്നിൽ ഒരു വല്യ ആൽമരം ഉണ്ട്.അവിടെ കുറേ ആളുകൾ ഒക്കെ ഇരിപ്പുണ്ട്. പണ്ട് അമ്മയെ കാണാൻ അച്ഛൻ വന്നിരുന്ന സ്ഥലമാണ്. ഇവിടെ സ്ത്രികൾ ദിവസവും അമ്പലത്തിൽ പോകും. അപ്പോൾ പിന്നെ അമ്മയും പോകാറുണ്ടാകുമല്ലോ...
അമ്മ പറഞ്ഞത് എനിക്ക് ഓർമ്മ വന്നു
"വൈകുന്നേരം തൊഴാൻ പോകുമ്പോള ഒരാൾ കോളേജ് കഴിഞ്ഞു വീട്ടിൽ പോലും പോകാതെ ആ ആൽമരത്തിന്റെ അവിടെ ഇരിപ്പുണ്ടാകും. കോളേജ് കഴിഞ്ഞു ക്ഷീണിച്ചു വരുന്നതല്ലേ എന്നാൽ വീട്ടിൽ പോയി വല്ലതും കഴിച്ചിട്ടൊക്കെ വന്നൂടെ.... അത് ചെയ്യില്ല. പിന്നെ ഞാൻ പുഷ്പാഞ്ജലി കഴിഞ്ഞ് കിട്ടുന്ന പഴവും അവിലുമൊക്കെ ആൽതറയിൽ വയ്ക്കും.ആരും കാണാതെ അത് രവിയേട്ടൻ എടുത്ത് കഴിക്കും. അത് കാണുമ്പോ മനസിന് വല്ലാത്തൊരു സന്തോഷമാണ് "
അച്ഛന്റെ ഇരിപ്പ്സ്ഥലം...... ഇവിടെ വരുമ്പോ ആൽമരം കാണാൻ വല്യ ആഗ്രഹം ആയിരുന്നു. അങ്ങനെ ഞാനും അച്ഛമ്മയും സുമ ചേച്ചിയും തൊഴാൻ കയറി.ഞങ്ങൾ അമ്പലത്തിലേക്ക് കടന്നു. വല്യ വാതിലുകൾ കടന്നു വേണം അമ്പലത്തിൽ കയറാൻ. അകത്തു ഉത്സവത്തിന്റെ നോട്ടീസ് വച്ചിട്ട് ഒരാൾ ഇരിപ്പുണ്ട്. തൊട്ടപ്പുറത്തു ഒരു വല്യമ്മ പൂമാല കെട്ടുന്നു.
💬 Comments
View all comments