Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]
ഉണ്ട്. അച്ഛമ്മ അതിൽ എണ്ണ ഒഴിച്ചു.അകത്തു നിന്നും മന്ത്രങ്ങൾ കേൾക്കാം.... ശ്രീകോവിലിന് ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. അതിൽ എല്ലാം ചിരാത് വച്ചിരിക്കുന്നു. ശ്രീകോവിലിനു മുന്നിൽ ദീപങ്ങൾ തെളിയിച്ചു വച്ചിരിക്കുന്നു. അകത്തു ചന്ദനം ചാർത്തി, തെച്ചിപൂ മാലകൾ ഇട്ട്.... ചുവന്ന പട്ടുടുതു പുഞ്ചിരി വിടർത്തി പ്രസന്നവദനയായി നിൽക്കുന്ന ദേവി....... എന്താ ഭംഗി. ആ തേജസ്സ് എന്നെ വല്ലാതെ ആകർഷിച്ചു....... ശ്രീകോവിലിന്റെ ചുവരിൽ എല്ലാം വരച്ചിട്ടുണ്ട്... മ്യൂറൽ പെയിന്റിംഗ് ആണ്. ആയത് കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല..
"അച്ചമ്മേ ഇത് എന്താ വരച്ചിട്ടിരിക്കണേ...? "
"അത് പാർവതി സ്വയംവരം ആണ് "
പക്ഷെ അത് പറഞ്ഞത് അച്ഛമ്മയോ സുമ ചേച്ചിയോ അല്ല ഒരു പുരുഷ ശബ്ദം. ആരാണ് എന്നറിയാൻ ഞൻ തിരിഞ്ഞു നോക്കി.
ഒരു വെളുത്തു മെലിഞ്ഞു പൊക്കമുള്ള ഒരു ചെറുപ്പക്കാരൻ. മുഖത്തു നല്ല ഐശ്വര്യം തോന്നികുന്ന ചിരി... നെറ്റിയിൽ ചന്ദന കുറി തൊട്ട്... ഞാൻ ചോദിച്ചതിന്റെ ഉത്തരം പറഞ്ഞു കൊണ്ട് ചിരിച്ചു ഞങ്ങളുടെ അടുത്തേക് വന്നു.
"പാർവതി സ്വയം വാരമാണ് ഈ വരച്ചിരിക്കുന്നത്.... "
"പാർവതി മനസിലായി ..... സ്വയംവരം....? "
"സ്വയംവരം എന്നാൽ കല്യാണം... സ്വന്തം ഇഷ്ട പ്രകാരം വരനെ തിരഞ്ഞെടുക്കുന്നു... "
"ഓഹ് ശെരി "
അല്ല ഇതാരാണ് ഇത്രേം വല്യ പുള്ളി. ഞാൻ ചോദിക്കാതെ തന്നെ ഇങ്ങോട്ട് വന്നിട്ട്, പറയാനും. "ഇതാരാ ലക്ഷ്മി അമ്മേ പുതിയൊരു ആൾ "
ശ്രീകോവിലിന് അകത്തു നിന്നും ഒരു ശബ്ദം
"ഇത് രവിടെ മോളാണോ. പാരീസിൽ നിന്നും വന്നതാ "
"ഉവ്വോ... "
അമ്പലത്തിലെ പൂജാരി പുറത്തേക് ഇറങ്ങി വന്നു എന്നിട്ട് അർച്ചന തന്നു.
(തുടരും..)
ഹലോ ഞാൻ നിങ്ങളുടെ മനോഹരൻ.കഥ ഇഷ്ടപ്പെടും എന്ന് കരുതുന്നു..ആദ്യ ഭാഗം നിങ്ങൾ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം തോനുന്നു...
അടുത്ത ഭാഗമായി ഞാൻ ഉടനെ എത്തും.
💬 Comments
View all comments