0%

Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]

Author : Kambikathakal Read All Parts 341

പോയി കുളിച്ചിട്ട് വരൂ. നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം "

ഈ തണുപ്പത് കുളിക്കാനോ.ദൈവമേ ഞാൻ എന്താ ചെയ്യാ....

"നോക്കി നിൽക്കണ്ട പോയി കുളിക്കാൻ നോക്ക് കുട്ട്യേ "

ഞാൻ മുറിയിൽ പോയി ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വന്നു. കുളിക്കാൻ ആയി കുളിമുറിയിലേക്ക് നടന്നു. സുമ ചേച്ചി കുളി കഴിഞ്ഞ് ഇറങ്ങിയിട്ടില്ല. ഞാൻ അവിടെ കാത്തു നിന്നു. നല്ല തണുപ്പ് ഉണ്ട്. അടുക്കളത്തിൽ തീയൊന്നും  കത്തിച്ചിട്ടില്ല. അപ്പോ ഉറപ്പായി ഞാൻ ഇന്ന് തണുത്തവെള്ളത്തിൽ തന്നെ കുളിക്കണം. ഇവിടെ ഒരു വാട്ടർ ഹീറ്റർ പോലുമില്ല.

"വേഗം കുളിച്ചിട്ട് വരുട്ടോ..... അകത്തു തോർത്തും സോപ്പും ഒക്കെ ഉണ്ട് "

"ചേച്ചി തണുത്ത വെള്ളത്തിൽ കുളിക്കണോ "."ആഹ് പിന്നല്ലാതെ. രാവിലെ അമ്പലത്തിൽ പോയി വന്നിട്ടേ ഇവിടെ അടുപ്പ് കത്തിക്കുള്ളൂ. "

"ഓഹ് എനിക്ക് വയ്യ തണുത്ത വെള്ളത്തിൽ കുളിക്കാൻ.... "

"ആഹ് അതാണോ കാര്യം അതിനു ഒരു വഴിയിണ്ട് "

"എന്താ....? "

"കുളിക്കാൻ നേരത്ത് ഓം നമഃ ശിവായ എന്ന് പറഞ്ഞിട്ട് വെള്ളം ഒഴിച്ചാൽ മതി തണുക്കില്ല "

"ശെരിക്കും...  തണുക്കില്ലേ. "

"ഇല്ല മോളെ ഞാൻ ദിവസവും കുളിക്കണതല്ലേ.. "

സുമ ചേച്ചി തന്ന ധൈര്യത്തിൽ ഞാൻ കുളിക്കാൻ തുടങ്ങി. വെള്ളം മേലെ വീണപ്പോ ഞാൻ അറിയാതെ തന്നെ ഓം നമഃ ശിവായ എന്ന് പറഞ്ഞു... സുമ ചേച്ചി പറഞ്ഞത് പോലെ എനിക്ക് തണുത്തതേയില്ല.... കുളി കഴിഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി.... ഞാൻ ഇട്ടിരുന്ന ഡ്രസ്സ്‌ ഇപ്പോ കഴുകണോ അതോ പിന്നീട് കഴുകണോ....

"തുണിയൊക്കെ അവിടെ ഇട്ടേക്കു "

💬 Comments

View all comments