Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]
വച്ചിരിക്കുന്നു.. മാവിന്റെ ഇടയിലൂടെ നക്ഷത്രങ്ങൾക് നടുവിൽ രാത്രിയിലെ വെളിച്ചത്തിനു വേണ്ടി ചന്ദ്രൻ തിളങ്ങി നിൽക്കുന്നു. പതിയെ ഞാൻ പുതച്ചു മൂടി കിടക്കാൻ തുടങ്ങി.... ശെരിക്കും എനിക്ക് ഈ മുറി ഒത്തിരി ഇഷ്ടമായി.നാളെ രാവിലെ തനിയെ എഴുന്നേൽക്കണം അച്ഛമ്മയ്ക് മുകളിലേക്കൊന്നും കയറാൻ പറ്റില്ല. കാലിനു വയ്യാണ്ട് ഇരിക്കുന്നതല്ലേ. പിന്നെ സുമ ചേച്ചിക്ക് അടുക്കളയിൽ ജോലി ഉണ്ടാകുമല്ലോ.അതെ അലാറം വയ്ക്കാം. ഞാൻ ഫോൺ എടുത്ത് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.
***************************
രാവിലെ ഞാൻ എഴുന്നേറ്റത് എന്റെ ഫോൺ കാൾ കെട്ടിട്ടാണ്. ഞാൻ ഉറക്കം എഴുന്നേറ്റു മൊബൈൽ നോക്കിയപ്പോൾ വിളിക്കുന്നത് അമ്മയാണ്.
"ഹലോ അമ്മ. ഗുഡ് മോർണിംഗ് "
"ഗുഡ് മോർണിംഗ് മോളെ... നീ എണീറ്റോ..? "
"ഇല്ല അമ്മ. ഞാൻ എണീക്കാൻ അലാറം ഒക്കെ വച്ചിട്ടുണ്ടായി. പക്ഷെ അതിനു മുൻപേ അമ്മ വിളിച്ചു "
"എന്നാൽ വേഗം എഴുന്നേറ്റു ചെല്ല്. അച്ഛമ്മ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇരിപ്പുണ്ടാകും "
"ഇത്രയും നേരത്തെ എഴുനേക്കാനോ. എന്താ അമ്മേ "
"അവിടെ അങ്ങനെയാ വേഗം പൊയ്ക്കോ. ഇല്ലെങ്കിൽ അച്ഛമ്മ ദേഷ്യപെടുട്ടോ "
"ഹമ്മ് ശെരി. ഞാൻ പിന്നെ വിളിക്കാട്ടോ "
"ആഹ് ശെരി "
ഞാൻ മടിച്ചു മടിച്ചു എഴുന്നേറ്റു..... പുറത്ത് നല്ല തണുപ്പുണ്ട്. അമ്പലത്തിൽ മണിയടിക്കുന്ന ശബ്ദം
"നിർമ്മാല്യ പൂജ കഴിഞ്ഞു.... "
അച്ഛമ്മ രാമായണം വായിക്കുന്നതിനിടെ പറഞ്ഞു. ഞാൻ പതുക്കെ അച്ഛമ്മയുടെ അടുത്തേക് പോയി.
"ആഹാ എഴുന്നേറ്റോ. ഇത്രയും നേരത്തെയൊക്കെ എഴുനേൽക്കോ നീയ് "
"രാവിലെ തന്നെ അമ്മ വിളിച്ച് എഴുന്നേൽപ്പിച്ചു "
"അത് നന്നായി വേഗം
💬 Comments
View all comments