Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]
പെൺകുട്ടികളെ കാണുമ്പോൾ ഇത് മാത്രേ പറയാൻ ഉള്ളോ ആവോ....?
"എനിക്ക് സുമ ചേച്ചി പാചകം പഠിപ്പിച്ചു തരോ..?
"അതിനു എന്താ സന്തോഷം ഉള്ളു. രാഖി മോൾക്ക് പാചകം പഠിപ്പിച്ചു കൊടുത്ത് എന്ന് എനിക്ക് പറയാലോ "
സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് പറഞ്ഞു
ഭക്ഷണം കഴിച്ചിട്ട് ഞാൻ ഉറങ്ങാൻ പോയി. എനിക്ക് ഒട്ടും ഉറക്കം വരുന്നുണ്ടായില്ലാ. ഞാൻ എഴുനേറ്റു... അലമാരയിൽ നിന്നും അച്ഛന്റെ പഴയ പുസ്തകങ്ങൾ എടുത്തു. ഇംഗ്ലീഷും മലയാളവും ഒക്കെ ഉണ്ട്... അതിനിടയിൽ ഒരു ഡയറി കിട്ടി.... ആദ്യത്തെ പേജിൽ അച്ഛന്റെ പേരും വില്സവവും കൂടെ ഒരു കൊച്ചു റോസാപൂവിന്റെ ചിത്രവും.... അകത്തുള്ള പേജിൽ എല്ലാം അന്നന്നത്തെ കാര്യങ്ങൾ.... ഞാൻ ഓരോന്നായി വായിച്ചു കൊണ്ടിരുന്നു അതിൽ ഉള്ള എല്ലാ താളുകളിലും ആവർത്തിച്ച് വരുന്ന ഒരേ ഒരു പേര് ജയശ്രീ... ജയശ്രീ.അവരുടെ ഓരോ പ്രണയനിമിഷങ്ങൾ അച്ഛൻ കുറിച്ച് വച്ചിരിക്കുന്നു. ബുക്കിന്റെ ഇടയിൽ നിന്നും ഒരു മങ്ങിയ ഫോട്ടോ കിട്ടി. സുന്ദരി ആയ ഒരു പെൺകുട്ടി. രണ്ടു വശവും മുടി പിന്നിയിട്ട്, നെറ്റിയിൽ ഒരു ചെറിയ വട്ട പൊട്ടും നെറ്റിയിൽ ചന്ദനവും തൊട്ട്,ചിരിച്ചിരിക്കുന്നു... മറ്റാരാവാൻ എന്റെ അമ്മ തന്നെ. അമ്മയുടെ പഴയ ഒരു ഫോട്ടോ ആണ് അത്. അച്ഛന് പണ്ട് കൊടുത്തതാവും...
ഞാൻ ഫോട്ടോ കൈയിൽ എടുത്തു തിരിച്ചും മറിച്ചും നോക്കി അതിന്റെ പിന്നിൽ എന്തോ എഴുതിയിരിക്കുന്നു. "എന്റെ പ്രിയപ്പെട്ട രവിയേട്ടന് "
"എന്റെ അമ്മേ വല്ലാത്തൊരു റൊമാൻസ് തന്നെ "
ഞാൻ ഓരോ പുസ്തകങ്ങൾ നോക്കി കൊണ്ടിരുന്നു. പുറത്ത് നല്ല തണുപ്പുണ്ട്. അകലെ വയലിൽ വിളക്ക് കത്തിച്ചു
💬 Comments
View all comments