Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]
പോയി ഇരുന്നു. അകത്തു സുമ ചേച്ചി രാത്രി ഭക്ഷണം ഉണ്ടാക്കാൻ ഉള്ള പരിപാടി ആണ്. എനിക്ക് അടുക്കളയിൽ പോയി നിൽക്കാൻ തോന്നി. സാധാരണ അടുക്കള വശതേക്ക് ഞാൻ പോകാറില്ല പക്ഷെ എന്തോ ഇവിടെ വന്നത് മുതൽ എനിക്കു ഞാൻ അറിയാതെ തന്നെ പല മാറ്റങ്ങൾ... ഞാൻ പതിയെ അകതെക്കു കയറി നാമം കഴിഞ്ഞാൽ പിന്നെ അച്ഛമ്മടെ പരിപാടി ടീവി കാണുന്നതാണ്.
"7 മണി മുതൽ ടീവി വച്ചാൽ എല്ലാ സീരിയലും കഴിയാതെ അമ്മ എണീക്കില്ല" സുമ ചേച്ചി അച്ഛമ്മയെ കളിയാക്കി കൊണ്ട് പറഞ്ഞു
"ഇത് എന്താ ഉണ്ടാക്കുന്നെ "
"അച്ചിങ്ങ തോരൻ. ഉച്ചയ്ക്ക് ഉണ്ടാക്കിയ പുളിശ്ശേരി ഇരിപ്പുണ്ട്. ഇത് കഴിഞ്ഞു പപ്പടം കൂടി കാച്ചിയാൽ ഉഷാറാവും "
സുമ ചേച്ചി പണ്ട് മുതൽ ഇവിടെ ഉള്ളതാണ്. ഇരു നിറം ഒട്ടും വണ്ണമില്ല.പുക പറ്റി മുഖം മുഴുവൻ വാടി ഇരിക്കുന്നു. എന്റെ അമ്മയുടെ പ്രായം കാണും ഇളയച്ഛന്മാർ ഇവിടുന്ന് മാറിയപ്പോ സുമ ചേച്ചിയും അച്ഛമ്മയും മാത്രം ആയി ഇവിടെ. ആൾ കാണുന്ന പോലെ ഒന്നുമല്ലട്ടോ നല്ല പാചകകാരിയാണ്. ആ സ്വാദ് ഇന്ന് ഉച്ചയ്ക്ക് ഞാൻ അറിഞ്ഞതുമാണ്.
"ഞാൻ അവിടെ അടുക്കളയിൽ ഒന്നും കേറില്ല. ഞാൻ എങ്ങാനും കേറിയാൽ അമ്മയ്ക്ക് അന്ന് ഇരട്ടി പണി ആയിരിക്കും. അത് കൊണ്ട് അമ്മ എന്നെ ആ വശത്തു അടുപ്പിക്കില്ല "
"പെൺകുട്ടികൾ ആയാൽ പാചകം ഒക്കെ അറിഞ്ഞിരിക്കണം. മറ്റൊരു വീട്ടിലേക് കേറി ചെല്ലാൻ ഉള്ളതല്ലേ "
ഓഹ് ഈ വാചകം അമ്മടെ സ്ഥിരം ഉള്ള ഡയലോഗ് ആണ്. ഈ പ്രായത്തിൽ ഉള്ള എല്ലാർക്കും
💬 Comments
View all comments