Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]
നീ...? "
"പിന്നേ ഇപ്പോ ഇത്രേം ദിവസം ആയില്ലേ.... ഞാൻ തനിയെ പൊയ്ക്കോളാം.... "
"എങ്കിൽ വേഗം പോയി കുളിക്കു.... "
ഞാൻ കുളിച്ചു വേഗം അമ്പലത്തിലേക്ക് നടന്നു..... അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു ഒറ്റയ്ക്ക് ഇവിടെ ഒക്കെ നടക്കണം എന്ന്. എനിക്ക് ആകെ ഒറ്റയ്ക്ക് പോകാൻ അറിയാവുന്ന സ്ഥലം അമ്പലം മാത്രം ആണ്.
ഞാൻ അമ്പലത്തിൽ എത്തിയപ്പോൾ ഹരിയും നന്ദിനിയും തൊഴുതു ഇറങ്ങുകയായിരുന്നു.
"രാഖി.... "
"ഹരി.... ആഹാ നന്ദിനിയും ഉണ്ടല്ലോ.... "
"മ്മ് ഇന്ന് ഇവൾക്ക് എക്സാം തുടങ്ങും അതിന്റെയാ ഈ ക്ഷേത്രദർശനം.... "
"ഇല്ലാട്ടോ ചേച്ചി.... ഈ ഏട്ടൻ വെറുതെ... "
"മതി മതി നീ വേഗം പോകാൻ നോക്ക് .. "
"പിന്നെ കാണാട്ടോ ..... ബൈ ചേച്ചി "
ഞാൻ അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയപ്പോളും ഹരി ആ ആൽമര ചുവട്ടിൽ തന്നെ ഇരിപ്പുണ്ടായി. പണ്ട് അമ്മ തൊഴുതു ഇറങ്ങി വരുന്നതും നോക്കി അച്ഛൻ ഇരിക്കുന്ന സ്ഥലം. അവരുടെ പ്രണയകാലത്തിന്റെ കഥകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരിടം ആണ്.... ഞാൻ ആൽമരം നോക്കി അങ്ങനെ നിന്നു. പണ്ട് അമ്മ അവരുടെ ലവ് സ്റ്റോറി ഇരുന്നു പറയുമ്പോ ഞാൻ ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു സിനിമയിൽ കാണുന്ന പോലെ എന്റെ കൺമുന്നിൽ തെളിഞ്ഞു കണ്ടു.
(തുടരും....)
💬 Comments
View all comments