Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]
അനയാസമായി ആ സാധനം സുമ ചേച്ചി എടുത്ത് കൊണ്ട് പോകുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. എത്ര വേഗമാണ്. സുമ ചേച്ചി അത് എടുത്തുകൊണ്ടു പോയത്.
"നീ ദോശ ചുടണം. ഞാൻ അപ്പോഴേക്കും ചമ്മന്തിക്കുള്ളത് ഉണ്ടാക്കാം. ദോശ ചുടാൻ അറിയോ...? "
"ആഹ് അറിയാം ഞാൻ അവിടെ ദോശ ഉണ്ടാക്കാറുണ്ട് "
"അമ്പോ എന്നാൽ പിന്നെ തുടങ്ങിക്കോളൂ "
സുമ ചേച്ചി ചട്ടകവും. ചെറിയ പാത്രത്തിൽ എണ്ണയും ഒരു ചകിരി കഷ്ണവും വച്ചു "
അല്ല ദോശ ഉണ്ടാക്കാൻ എന്തിനാ എണ്ണ..? ഞാൻ ആലോചിച്ചു വീട്ടിൽ ഉണ്ടാക്കുമ്പോൾ എണ്ണ ഉപയോഗിക്കാറില്ല. മാത്രമല്ല നല്ല പേപ്പർ പോലെ ഇരിക്കും ദോശ. എണ്ണ എപ്പോളാവോ ഒഴിക്കണ്ടെ.. മുൻപായിരിക്കോ ..? ശോ ഉണ്ടാക്കാൻ അറിയാമെന്നു പറഞ്ഞും പോയല്ലോ.എന്തായാലും വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം....
ഞാൻ വേഗം ദോശമാവ് എടുത്ത് ഒഴിച്ചു... പരത്തൻ തുടങ്ങിയപ്പോൾ അവിടെ ഇവിടൊക്കെ കീറി പൊന്നു....
"അയ്യോ ഇത് കീറിപോവുന്നല്ലോ "
"എന്താ ശെരിയായോ.. ? "
സുമ ചേച്ചി തേങ്ങ ചിരകുന്നതിനിടെ ചോദിച്ചു
"ആഹ് ശെരി ആയി.... "
ഞാൻ ദോശ മറിച്ചിടാൻ നോക്കിയിട്ട് പറ്റുന്നില്ല... ആകെ കുളമായി. ഞാൻ കഷ്ടപ്പെട്ട് എടുത്ത ദോശ ഒരുമാതിരി കീറി പറിഞ തുണി പോലെ ആയി
"ആഹാ കൊള്ളാലോ ദോശ.... ഒക്കെ കളഞ്ഞലോ.... മ്മ്മ്മ് എന്താ നീ ചെയ്തേ...?
സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് ചോദിച്ചു
"ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന പോലെ ആണ് ഉണ്ടാക്കിയെ പക്ഷെ ശെരിയായില്ല... "
"ആദ്യം എണ്ണ പുരട്ടണം എന്നിട്ടേ മാവ് ഒഴിക്കാൻ
💬 Comments
View all comments