0%

Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]

Author : Kambikathakal Read All Parts 117

ആയിരിക്കുമോ....?.

"അച്ചമ്മേ....  ഞാൻ എത്തീട്ടോ "

ഇവൻ എന്ത് അധികാരത്തിൽ ആണ് അച്ചമ്മേ എന്നൊക്കെ വിളിക്കണേ ആവോ. അപ്പൊ ശെരിയ എന്റെ വല്ല അകന്ന ബന്ധു ആകും....

"ഇങ്ങോട്ട് കയറി വരൂ ഹരി...  വാ കാപ്പി കുടിക്കാം "

അച്ഛമ്മ അവനെ അകത്തേക്കു വിളിച്ചു. കുടിക്കാൻ എടുത്ത ചായ കയ്യിൽ തന്നെ ഇരിക്കുന്നു. ഇവൻ ആരാണെന്നോ എന്താണെന്നോ അറിയാൻ ഉള്ള ആവേശത്തിൽ അങ്ങനെ തന്നെ വച്ചിരിക്കേണ്. ഞാൻ അച്ഛമ്മനെയും ആ ചെക്കനെയും മാറി മാറി നോക്കി കൊണ്ടിരുന്നു.

"വേണ്ട അച്ചമ്മേ ഞാൻ കഴിച്ചിട്ടാ വന്നേ... "

"ആഹ് അവിടെ ഇരിക്കുട്ടാ .കഴിച്ചു കഴിഞ്ഞു വരാം "

എനിക്ക് ഒന്നും മനസിലാവുന്നില്ലാലോ. അച്ഛമ്മ വേഗം ഭക്ഷണം കഴിച്ചിട്ട് പുറത്തേക് പോയി..

ഞാനും സുമ ചേച്ചിയും കൂടി. പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു.

"ആരാ സുമ ചേച്ചി അത്....? "

സുമ ചേച്ചി എങ്കിലും എനിക്ക് അവൻ ആരായിരിക്കും എന്ന് പറഞ്ഞു തരും എന്ന് കരുതി

"ആ പാത്രം ഒക്കെ അവിടെ വച്ചിട്ട് മോൾ അപ്പുറത്തേക്ക് ചെല്ല് "

ഞാൻ വേഗം പുറത്തേക് ചെന്നു.....

"ഇന്ന് എന്താ അച്ചമ്മേ കാപ്പി കുടിക്കാൻ വൈകിയോ...? "

"ആഹ് ഇന്ന് ഇവളാണ് ഇവിടെ ഭക്ഷണം ഉണ്ടാക്കിയത് അതാ വൈകിയേ... ആഹ് മോളെ ഇത് ഹരി നമ്മുടെ രാഘവൻ ഇല്ലേ. ആൾടെ മകനാണ്... "

"ഓഹ് രാഘവൻമാമന്റെ മകൻ ആണോ.... "

രാഘവൻ മാമൻ ഇവിടുത്തെ കാര്യസ്ഥനാണ്. ഇവിടുത്തെ എല്ലാം നോക്കുന്നത് രാഘവൻ മാമൻ ആണ്. ആൾക്ക് മക്കൾ ഉണ്ടെന്ന് എനിക്ക് അറിയാം പക്ഷെ ഇത്രേം വല്യ മക്കൾ ഉണ്ടെന്ന് ഒന്നും അറിയില്ലായിരുന്നു.

"രാഖി ഈ ഹരി നീ പോകുന്ന വരെ നിന്റെ കൂടെ തന്നെ ഉണ്ടാകും. നിനക്ക് പുറത്തേക്കു പോകാൻ ഒക്കെ ഇളയച്ഛൻമാർക്ക്‌ ചിലപ്പോ സമയം കിട്ടിയെന്നു വരില്ല. അപ്പോ ഇവൻ കൊണ്ട് പൊയ്ക്കോളും.. " "അതെന്താ ഹരിക്ക് വേറെ പണിയൊന്നുമില്ലേ അച്ചമ്മേ...? " "പണിയൊക്കെ ഉണ്ട്... പക്ഷെ പഠിക്കുവാ " എന്നെ കളിയാക്കി കൊണ്ട് ഹരി പറഞ്ഞു. "എന്നാൽ നിങ്ങൾ സംസാരിചിരിക്കുട്ടോ

💬 Comments

View all comments