Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
ശബ്ദം കേട്ട് അരുന്ധതി ഓടി വന്നു.
“എന്താ? എന്താ ചേട്ടാ? എന്ത് പറ്റി?”
അയാളുടെ മുഖത്തെ അരുതായ്ക കണ്ടിട്ട് അയാള്‍ ചോദിച്ചു. “ഒന്നുമില്ലെടീ. ഒന്ന് സ്ലിപ്പ് ചെയ്തു. കയ്യീന്ന് മൊബൈല്‍ പോയി,”
ഒഹ്! അതാണോ?”
അവള്‍ കുനിഞ്ഞ് നിലത്ത് നിന്നും ഫോണിന്‍റെ അവശിഷ്ടങ്ങള്‍ പെറുക്കിക്കിക്കൂട്ടി.
“പിന്നെ ചേട്ടാ!”
നിവര്‍ന്ന് നിന്ന് അയാളെ നോക്കി അവള്‍ പറഞ്ഞു.
“രാത്രീല്‍ ഏകദേശം എട്ട് മണി മുതല്‍ ഞാന്‍ ട്രൈ ചെയ്യുന്നതാ! മോള്‍ ഫോണെടുക്കുന്നില്ല!”
മേനോന്‍ ഭയം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളെ നോക്കി.
“ചാര്‍ജ് തീര്‍ന്നതോ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. പ്ലഗ് ഇന്‍ ചെയ്തിട്ടുമുണ്ടാവില്ല...”
അയാള്‍ അലക്ഷ്യമായി പറഞ്ഞു.
“ചേട്ടന്‍ വിളിച്ചാരുന്നോ മോളെ?”
“ആങ്ങ്..ഹാങ്ങ് ...പിന്നെ വിളിക്കാതെ! എടുത്തില്ല...” അരുന്ധതി എന്തോ ചിന്തയിലാണ്ടു. പിന്നെ കിടപ്പ് മുറിയിലേക്ക് പോയി. കിടക്കുന്നതിനു മുമ്പ് ഫോണിലേക്ക് നോക്കി. രേണുക ഫോണെടുക്കുന്നില്ല. മീനാക്ഷിയെ വിളിച്ചു നോക്കാം. അവളോടോപ്പമാണല്ലോ രേണുക നിലമ്പൂര്‍ പോയിരിക്കുന്നത്. അരുന്ധതി ഫോണെടുത്തു. ഡയല്‍ ചെയ്തു.
രണ്ടും നല്ല ഉറക്കമായിരിക്കാം. എന്നാലും വേണ്ടില്ല. അസ്വാസ്ഥ്യവും ആശങ്കയും തോന്നുന്നുണ്ട്. അതെന്തുകൊണ്ടാണ്? ആദ്യമായൊന്നുമല്ല രേണുക ഇതുപോലെ കൂട്ടുകാരോടൊപ്പം പലയിടത്തും പോകുന്നത്. പക്ഷെ അപ്പോഴൊന്നും തനിക്ക് ഒരുതരത്തിലുള്ള ആശങ്കയും തോന്നിയിരുന്നില്ല. ഇപ്പോഴെന്താണ് ഇങ്ങനെ?
ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു. എടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതിയത്. പക്ഷെ അരുന്ധതിയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് മറുതലയ്ക്കല്‍ നിന്ന് മീനാക്ഷിയുടെ ശബ്ദം അവള്‍ കേട്ടു.
“ഹലോ ആന്‍റി!” “മോളെ, ഉറക്കമായിരുന്നോ?”
“ജോഗിങ്ങിനു പോകാന്‍ എഴുന്നെല്‍ക്കുകയായിരുന്നു...”
“രേണുവും വരുന്നുണ്ടോ ജോഗിങ്ങിന്? അവള്‍ എഴുന്നേറ്റോ?”
“രേണുവൊ?”
മീനാക്ഷിയുടെ സ്വരത്തിലും ഭയം നിറഞ്ഞ ആകാംക്ഷ അരുന്ധതി കേട്ടു.
“എന്താ അങ്ങനെ ചോദിച്ചേ? നിങ്ങള്‍ വേറെ വേറെ റൂമിലാണോ?”
“ആന്‍റി, രേണു എങ്ങനെ എന്‍റെ കൂടെ ഉണ്ടാവും? അവള്‍ എവിടെ?”
അരുന്ധതി തരിച്ചിരുന്നു പോയി. ദേഹത്ത് ഒരു വിറയല്‍ പാഞ്ഞുകയറുന്നത് അരുന്ധതി അറിഞ്ഞു.
“മീനാക്ഷി..മീനാക്ഷി ഇപ്പോള്‍ നിലമ്പൂരല്ലേ?”
“അല്ല ആന്‍റി, ഞാന്‍ ഇവിടെ വീട്ടിലാ. വെസ്റ്റ് ഹില്ലില്‍...രേണുക എന്‍റെ കൂടെ ആണെന്ന് പറഞ്ഞോ?”
അരുന്ധതി തളര്‍ന്നു. ദേഹം വിയര്‍പ്പില്‍ പുതഞ്ഞു. കട്ടിലിന്‍റെ വിളുമ്പില്‍ അവള്‍ മുറുക്കെപ്പിടിച്ചു.
“ചേട്ടാ!!”
അവള്‍ ഉറക്കെ അതിദയനീയമായി വിളിച്ചു.
💬 Comments
View all comments