0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 1.4K

പലയിടത്തും പോകുന്നത്. പക്ഷെ അപ്പോഴൊന്നും തനിക്ക് ഒരുതരത്തിലുള്ള ആശങ്കയും തോന്നിയിരുന്നില്ല. ഇപ്പോഴെന്താണ് ഇങ്ങനെ?

ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു. എടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതിയത്. പക്ഷെ അരുന്ധതിയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് മറുതലയ്ക്കല്‍ നിന്ന് മീനാക്ഷിയുടെ ശബ്ദം അവള്‍ കേട്ടു.

“ഹലോ ആന്‍റി!” “മോളെ, ഉറക്കമായിരുന്നോ?”

“ജോഗിങ്ങിനു പോകാന്‍ എഴുന്നെല്‍ക്കുകയായിരുന്നു...”

“രേണുവും വരുന്നുണ്ടോ ജോഗിങ്ങിന്? അവള്‍ എഴുന്നേറ്റോ?”

“രേണുവൊ?”

മീനാക്ഷിയുടെ സ്വരത്തിലും ഭയം നിറഞ്ഞ ആകാംക്ഷ അരുന്ധതി കേട്ടു.

“എന്താ അങ്ങനെ ചോദിച്ചേ? നിങ്ങള്‍ വേറെ വേറെ റൂമിലാണോ?”

“ആന്‍റി, രേണു എങ്ങനെ എന്‍റെ കൂടെ ഉണ്ടാവും? അവള്‍ എവിടെ?”

അരുന്ധതി തരിച്ചിരുന്നു പോയി. ദേഹത്ത് ഒരു വിറയല്‍ പാഞ്ഞുകയറുന്നത് അരുന്ധതി അറിഞ്ഞു.

“മീനാക്ഷി..മീനാക്ഷി ഇപ്പോള്‍ നിലമ്പൂരല്ലേ?”

“അല്ല ആന്‍റി, ഞാന്‍ ഇവിടെ വീട്ടിലാ. വെസ്റ്റ് ഹില്ലില്‍...രേണുക എന്‍റെ കൂടെ ആണെന്ന് പറഞ്ഞോ?”

അരുന്ധതി തളര്‍ന്നു. ദേഹം വിയര്‍പ്പില്‍ പുതഞ്ഞു. കട്ടിലിന്‍റെ വിളുമ്പില്‍ അവള്‍ മുറുക്കെപ്പിടിച്ചു.

“ചേട്ടാ!!”

അവള്‍ ഉറക്കെ അതിദയനീയമായി വിളിച്ചു.

അവളുടെ വിളിയൊച്ച കേട്ട് മേനോന്‍ ഓടിവന്നു. അതിനിടയില്‍ മേനോന്‍ സിം കാര്‍ഡ് മറ്റൊരു ഫോണിലിട്ട് കഴിഞ്ഞിരുന്നു.

“ചേട്ടാ, മോള്‍..മോള്‍ക്കെന്തോ പറ്റി..അവള് നിലമ്പൂരല്ല. വേറെ എവിടെയോ ആണ്!”

അയാള്‍ വന്നപ്പോള്‍ അരുന്ധതി പറഞ്ഞു. അപ്പോള്‍ മേനോന്‍റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. രേഷ്മയാണ്!

“ഒരു മിനിറ്റ്!”

അരുന്ധതിയുടെ നേരെ കൈകാണിച്ച് മേനോന്‍ അവളില്‍ നിന്നും അല്‍പ്പം മാറി നിന്നു.

“ചേട്ടാ, സീമ എപ്പഴാ പോയെ?”

രേഷ്മ ചോദിച്ചു. “മൂന്ന്‍ നാല് വി വി ഐ പീസ്‌ കൂടി ഫ്രെഷ് സാധനം ഉണ്ടോന്ന് ചോദിച്ചിട്ടുണ്ട്. ഞാന്‍ സീമേനെ

💬 Comments

View all comments