0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 468

ഒന്നും അറിയാമ്പാടില്ല. ഇനി അവന്‍ മാത്രേ ഉള്ളൂ. അവന് എന്‍റെ ബിസിനെസ്സിലും ഒന്നും കാര്യമില്ല. തനി അമ്മ ചെറുക്കനാ അവന്‍! പാട്ടും പുസ്തകോം. ഇവിടെ തൃശൂര് എവിടെയോ ക്രിസ്മസ് കൂടാന്‍ ഏതോ ഫ്രണ്ടിന്റെ വീട്ടി വന്നിരിക്കുവാ അവന്‍...”

രേഷ്മ അയാള്‍ പറയുന്നത് കേട്ടിരുന്നു. “രേഷ്മേ...”

അയാള്‍ വിളിച്ചു. അവള്‍ അയാളെ നോക്കി.

“എന്‍റെ കൊച്ചിന്റെ കൂടെ അമ്മ വേഷം കെട്ടി വന്ന ആ പൂതന ആരാണ് എന്ന് എനിക്കറിയാം. എന്തിനാ അങ്ങനെ അവളത് ചെയ്ത് എന്നുമെനിക്കറിയാം....പഴയ കുറെ കണക്കില്‍ ഒന്ന് പൊങ്ങി വന്നതാ. പക്ഷെ കൂത്തിച്ചിയ്ക്ക് അറീത്തില്ല ആരോടാ കളിക്കുന്നേന്ന്‍! ബഷീറിന്റെ കയ്യില്‍ ആ ഫോട്ടോയും വഴിച്ചിലവിനുള്ള കാശും കൊടുത്ത് പറഞ്ഞുവിട്ടാല്‍ ഒറ്റ ദിവസം കൊണ്ട് തീരാനുള്ള കേസേ ഒള്ളൂ!”

“ഈ തൃശൂര് എവിടെയോ ഉണ്ടെടീ”

അയാള്‍ പറഞ്ഞു.

“ആ പണി ഞാന്‍ ബഷീറിന് വിട്ടു. എന്‍റെ ക്വട്ടേഷന്‍ ഒക്കെ ബഷീറിനെയാ ഞാന്‍ എല്പ്പിക്കാറ്! ഒരു പണിക്കുറവും കൂടാതെ അവനതൊക്കെ ചെയ്തിട്ടുണ്ട് മുമ്പ്. നല്ല കൊടികെട്ടിയ ടീമിനെയൊക്കെ ശൂക്ക്ന്നു പറഞ്ഞു വിട്ട് പണി തീര്‍ത്ത ചരിത്രമാ ബഷീറിന്റെ! അവന്‍റെ മുമ്പി വെറും ചീള് കേസാ ഇത്! ഇതൊരു അയ്യോ പാവം പെണ്ണ്!” മേനോന്‍റെ പുച്ഛം നിറഞ്ഞ ചിരി രേഷ്മ കേട്ടു.

ക്രിസ്മസ്സ് രാത്രി. വീട് നേരത്തെ തന്നെ ഡെന്നീസും ഋഷിയും അലങ്കരിച്ചിരുന്നു. ചെറുതെങ്കിലും മനോഹരമായ ക്രിബ്, നക്ഷത്രങ്ങള്‍, ബലൂണുകള്‍, വൈദുതി അലങ്കാരങ്ങള്‍. സഹായിക്കാന്‍ ശ്യാമും സന്ധ്യയും വന്നിരുന്നു. ക്രിസ്മസ്സ് വിരുന്നിന്, എല്ലാ വര്‍ഷത്തെയും പോലെ സംഗീതയും ശ്യാമും സന്ധ്യയും മാത്രമല്ല, സംഗീതയുടെ വീട്ടു ജോലിക്കാരി മറിയയും വന്നിരുന്നു.

"ഈ രാത്രി ഇന്നിനി ആരും ഉറങ്ങേണ്ട,"

ലീന എല്ലാവരെയും നോക്കി.

"ഇത്രേം സന്തോഷമായിട്ട് ഒരു ദിവസം ഇനി എപ്പഴാ? പിള്ളേരൊക്കെ ഇനി പഠിക്കാനും ഒക്കെ അടുത്ത കൊല്ലം എവിടെയാ എന്നാര്‍ക്ക് അറിയാം?”

“മാത്രമല്ല ഈ ക്രിസ്മസിന് ഋഷിയുമുണ്ടല്ലോ! അതല്ലേ സ്പെഷ്യല്‍!”

സംഗീത പറഞ്ഞു. അത് പറഞ്ഞ് അവള്‍ ആരും കാണാതെ അവളുടെ കൈത്തണ്ടയില്‍ പിച്ചി. സന്ധ്യ ഋഷിയേ നോക്കി മന്ദഹസിച്ചു.

"അത് കൊണ്ട് എല്ലാരും പാട്ടുപാടുവോ ഡാൻസ് കളിക്കുവോ അന്ത്യാക്ഷരി

💬 Comments

View all comments