0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 469

കളിക്കുവോ എന്ത് വേണേലും ചെയ്യ്...നാളെ ഇവര് പോകുവല്ലേ?"

ലീന ഡെന്നീസിനേയും ഋഷിയേയും നോക്കി പറഞ്ഞു. ലീനയുടെ ആവേശം എല്ലായിടത്തും പ്രത്യേകിച്ചും അടുക്കളയിൽ ദൃശ്യമായിരുന്നു. അടുക്കള ജോലിക്ക് സംഗീതയും സന്ധ്യയും മറിയയുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് എല്ലാം ഒരുക്കുവാന്‍ അവളെ സഹായിച്ചു. അരിയുന്നതിന്റെയും മുറിക്കുന്നതിന്റെയും അരയ്ക്കുന്നതിന്റെയും വെട്ടുന്നതിന്റെയും ബഹളം എപ്പോഴും അടുക്കളയിൽ നിന്ന് കേട്ടുകൊണ്ടിരുന്നു. അന്തരീക്ഷം നിറയെ കൊതിയുണർത്തുന്ന ഗന്ധം നിറഞ്ഞിരുന്നു.

"ഇന്ന് മമ്മി ചില ദുസ്വാതന്ത്ര്യങ്ങൾ ഒക്കെ അനുവദിച്ചിട്ടുണ്ട്,"

ഡെന്നീസ് കുസൃതിച്ചിരിയോടെ പറഞ്ഞു.

"ദുസ്വാതന്ത്ര്യമോ? എന്താ അത്?"

സന്ധ്യ ചോദിച്ചു. സംഗീത സന്ധ്യയുടെ തോളിൽപിടിച്ച് അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. ഋഷിയും ശ്യാമും ഓടിവന്ന് രഹസ്യം ചോർത്താൻ ശ്രമിച്ചു. മറ്റുള്ളവർ നേരത്തെയറിഞ്ഞമട്ടിൽ അവരെ നോക്കി.

"ക്രിസ്മസല്ലേ?"

മറിയ ചിരിച്ചു. “ക്രിസ്മസ്സിന് ക്രിസ്ത്യാനികളുടെ വീട്ടിലെ പെണ്ണുങ്ങളടക്കം ചെയ്യുന്ന ഒരേ ഒരു ദുശീലമേ ഉള്ളൂ. അത് ഇതാ.”

അത് പറഞ്ഞ് അവള്‍ പെരുവിരല്‍ ചുണ്ടില്‍ മുട്ടിച്ച് “കുടിക്കുന്നത്” പോലെ ആംഗ്യം കാണിച്ചു.

“അയ്യോ? കുടിക്കാനോ? എന്നുവെച്ചാല്‍ ചാരായം പോലെ?”

ഋഷിക്ക് അദ്ഭുതമായി.

“എടീ മേനോന്‍ കുട്ടി ഇത്ര പാവമാണോ? മോനെ ചാരായം ഒന്നുമല്ല. അതൊക്കെ കുടിച്ചാ ചങ്കും കരളും കുടിക്കുന്ന സെക്കന്‍റില്‍ അടിച്ചുപോകും. ഇത് ബിയര്‍, വോഡ്ക..അങ്ങനെ...”

സംഗീത പറഞ്ഞു. ഋഷി കണ്ണുകള്‍ മിഴിച്ച് ഡെന്നീസിനെ നോക്കി.

"എന്റെ പൊന്നേ, ഇതത്ര വലിയ കാര്യമൊന്നുമല്ല...”

ലീന അവന്‍റെ മുഖഭാവം കണ്ടിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

“ ഡെന്നിയുടെ പപ്പാ ഉള്ളപ്പോം നല്ല ഇളം കള്ളും ഇടയ്ക്കൊക്കെ വിസ്ക്കിയും വീട്ടില്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ കമ്പനി കൊടുത്താല്‍ മാത്രേ കുടിക്കൂ. എനിക്ക് അതിന്‍റെ ഒകെ മണം അടിക്കുമ്പഴെ ഓക്കാനം വരും അന്ന്. പിന്നെ അച്ചായന്‍റെ സന്തോഷം..അതൊക്കെ ഓര്‍ക്കുമ്പം ...വേണ്ട എന്ന് പറയന്‍ തോന്നിയില്ല...അങ്ങനെയാ ആദ്യം കുടിച്ചേ...” ലീന ഒന്ന് നിശ്വസിച്ചു. വിദൂരമായ ഓര്‍മ്മയില്‍ അവളുടെ കണ്ണുകള്‍ നനഞ്ഞു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി.

“മമ്മീ...”

ഡെന്നീസ് അവളുടെ കൈത്തണ്ടയില്‍ നുള്ളി.

“കണ്ട്രോള്‍...എല്ലാരും എന്നാ കരുതും”

അവനവളുടെ കാതില്‍ മന്ത്രിച്ചു.

”ഇടയ്ക്ക് കള്ളൊക്കെ കുടിക്കാറുണ്ട്. മമ്മിയും. പണ്ട് രാജീവ് അങ്കിൾ ഉള്ള കാലത്ത് സ്‌പൈസസ് ഒക്കെ ഇട്ടുവാറ്റിയ ചാരായം

💬 Comments

View all comments