Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
പോലും പപ്പാ കുടിച്ചിട്ടുണ്ട്. ഇവിടെ ഞാൻ എത്രയോ പ്രാവശ്യം ബീയർ ബോട്ടിൽ ഒക്കെ കണ്ടിരിക്കുന്നു! സംഗീത ആന്‍റിയും കുടിച്ചിട്ടുണ്ട്. ഇല്ലേ ആന്‍റി?”
“എന്‍റെ മക്കളെ..”
സംഗീത പറഞ്ഞു.
“ഓണോം വിഷൂം ക്രിസ്മസ്സും ഒക്കെ നമ്മള് രണ്ടു കുടുംബോം എപ്പഴും ഒരുമിച്ചേ ആഘോഷിച്ചിട്ടുള്ളൂ. അന്നേരം ഇപ്പറഞ്ഞ ഐറ്റംസൊക്കെ ഉണ്ടാവും. അന്നേ ഉണ്ടാവൂ കേട്ടോ!”
“അത് ഞങ്ങക്ക് അറിയാം!”
ശ്യാം പറഞ്ഞു.
“കഴിഞ്ഞ ക്രിസ്മസ്സിന് സന്ധ്യ ബിയര്‍ കുടിച്ച് വാള്‍ വെച്ചതാ. എന്നിട്ടാ.”
ശ്യാം പറഞ്ഞപ്പോള്‍ സന്ധ്യ അവന്‍റെ നേരെ കയ്യോങ്ങി.
“ശ്യെ! ഈ ചെറുക്കന്റെ കാര്യം!”
എല്ലാവരും ചിരിച്ചു.
“നീയെന്തിനാ അവനെ തല്ലാന്‍ പോകുന്നെ? അത് എല്ലാരും കണ്ടതല്ലേ?”
ഡെന്നീസ് അവളെ ചൂട് കയറ്റി.
"പിന്നേ!"
സന്ധ്യ ഡെന്നീസിനെ രൂക്ഷമായി നോക്കി.
"ഡെന്നി നീ ചുമ്മാ മേടിക്കുവേ! എനിക്കതിന്റെ മണം കിട്ടിയാൽ ചർദ്ധിക്കാൻ വരും! അന്നേരവാ! അന്ന് പിന്നെ അതിന്‍റെ ടേസ്റ്റ് എന്നതാ എന്നറിയാന്‍ അല്‍പ്പം കുടിച്ചതാ.അന്നേരം തന്നെ മനം മറിഞ്ഞ് ചര്‍ദിച്ചു."
"അതുശരി!"
സംഗീത അവളെ നോക്കി.
“നിനക്ക് പിന്നെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ തന്നത് പിന്നെ എന്താ?” ഒരു മാസം പോലുവായില്ല!"
"മമ്മി അത് കള്ളല്ലേ?,"
സന്ധ്യ ദയനീയ സ്വരത്തിൽ പറഞ്ഞു.
"ഇളവൻ കള്ളാ. അത് എല്ലാരും കുടിക്കണതല്ലേ? പോരാത്തതിന് മെഡിസിനലും!"
"പിന്നെ! പിന്നെ! മെഡിസിനൽ!"
എല്ലാവരും ശബ്ദത്താൽ അവളെ ആക്രമിച്ചു.
"ഓക്കേ, ഓക്കേ!"
ലീന പറഞ്ഞു.
“ഋഷി ഇതൊക്കെ കേട്ടിട്ട് വിചാരിക്കും ഈ രണ്ടു കുടുംബക്കാര്‍ക്കും കള്ളുകുടി അല്ലാതെ വേറെ ഒരു പണിയും ഇല്ലാന്ന്!” ലീനയുടെ സ്വരത്തിൽ അരൂപിയായിക്കിടന്ന വിഷാദം എല്ലാവരുടെയും മുമ്പിൽ ദൃശ്യമായി. ഓരോ ആഘോഷവും ഓരോ നനവ് നിറഞ്ഞ ഓര്‍മ്മയാണ്. സ്നേഹപ്പൂക്കള്‍ മാത്രം വിടര്‍ന്ന് ഉല്ലസിച്ച ഒരു ഉദ്യാനം എത്ര പെട്ടെന്നാണ് മരുഭൂമിയായി മാറിയത് എന്ന് ഓരോ ആഘോഷവും ഓര്‍മ്മിപ്പിക്കുന്നു. സന്ധ്യക്കും ശ്യാമിനും സംഗീതയ്ക്കും രാജീവനെ നഷ്ട്ടപ്പെട്ടത്. ഡെന്നീസിനും ലീനയ്ക്കും സാമുവലിനെ നഷ്ട്ടപ്പെട്ടത്.
“ഡാന്‍സ് ചെയ്യാം...”
ശ്യാം അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാന്‍ പറഞ്ഞു.
"ആദ്യം ഒരു ഹിന്ദിപ്പാട്ടിട്,"
ഡെന്നീസ് പറഞ്ഞു.
"ദേവദാസ് മൂവീലെ ഡോ ലാരെ മതി. ആ പാട്ടിനു ആന്റി എന്ത്
💬 Comments
View all comments