0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Author : സ്മിത Read All Parts 595

അവനെ നോക്കി.

“ഋഷി മമ്മീനെ പിടിച്ച് സൈഡിലേക്ക് ഉന്തീപ്പം അല്ലേ അവന് വെടി ഏറ്റത്?”

“അതെ മോനൂ, അതാ എനിക്ക് വിഷമം ആയെ!”

“എന്ന് വെച്ചാ ആ ബഷീര്‍ എന്നയാള്‍ വെടി വെച്ചത് മമ്മീനെയാ. അല്ലേ?”

എല്ലാവരും പരസ്പ്പരം നോക്കി.

“അയാളെന്തിനാ മമ്മീനെ ഷൂട്ട്‌ ചെയ്യുന്നേ?”

ആരും ഒന്നും പറയാതെ വീണ്ടും പരസ്പ്പരം നോക്കി.

“മമ്മീ...!”

പെട്ടെന്ന് ഭയപ്പെട്ട് ഡെന്നീസ് വീണ്ടും വിളിച്ചു. ലീന അവനെ നോക്കി. മറ്റുള്ളവരും.

“പപ്പയും രാജീവ് അങ്കിളും ഒക്കെ വര്‍ക്ക് ചെയ്തിരുന്നത് ഏതോ ഒരു മേനോന്‍റെ കമ്പനീല്‍ അല്ലേ?”

ലീനയും സംഗീതയും പരസ്പ്പരം നോക്കി.

“അതെ..അതെ .ഒരു മേനോന്‍റെ കമ്പനീലാ. എന്നതാരുന്നു അയാടെ പേര്?”

“നാരായണ മേനോന്‍!”

സംഗീത പെട്ടെന്ന് പറഞ്ഞു.

“ഈശോയെ!”

ഡെന്നീസ് തലയില്‍ കൈവെച്ച് കണ്ണുകള്‍ മിഴിച്ചു.

“ഋഷിടെ അച്ഛന്റെ പേരും നാരായണ മേനോന്‍ എന്നാ. അപ്പം...അപ്പം ..മമ്മി...ഈ നാരായണ മേനോന്‍ മമ്മിയെ കൊല്ലാന്‍ ബഷീറിനെ പറഞ്ഞ് വിട്ടതാണോ?”

ലീനയുടെ മുഖത്ത് വിയര്‍പ്പ് ചാലുകള്‍ വീണു.

“ഋഷിക്ക് അറിയാമോ ഇനി അത്?”

ശ്യാം ചോദിച്ചു.

“അയാള്‍ടെ കമ്പനീല്‍ വര്‍ക്ക് ചെയ്യുമ്പം പപ്പാ സൂയിസൈഡ് ചെയ്തു. രാജീവ് അങ്കിള്‍ റോഡ്‌ അക്സിഡന്‍റ്റില്‍ ആയി ..നമ്മളെ വിട്ടുപോയി. ഇപ്പോള്‍ നാരായണ മേനോന്‍റെ ഡ്രൈവര്‍ മമ്മിയെ ഷൂട്ട്‌ ചെയ്തു.. എന്താ മമ്മി ഇതിനര്‍ത്ഥം?”

ഡെന്നീസിന് ചോദിക്കാതിര്‍ക്കാനായില്ല.

“മോനെ അത്....”

ലീന സംഗീതയെ നോക്കി. സംഗീത വേണ്ട എന്ന അര്‍ത്ഥത്തില്‍ ലീനയെ നോക്കി.

“ആന്‍റി മമ്മിയെ കണ്ണ് കാണിക്കുവൊന്നും വേണ്ട,”

അത് കണ്ട് ഡെന്നീസ് പറഞ്ഞു.

“പപ്പാടെ സൂയിസൈഡ് അല്ലന്നും രാജീവ്‌ അങ്കിളിനെ ആക്സിഡന്റില്‍

💬 Comments

View all comments