0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 603

തന്നെയുണ്ട്...ഇവനെ പൂട്ടാന്‍ വേണ്ടി നടക്കുവാരുന്നു പോലീസ് ....ഇവനും രേഷ്മേം കൂടി എത്ര പെമ്പിള്ളേരുടെ ലൈഫാ കുട്ടിച്ചോറാക്കിയിരിക്കുന്നെന്ന് വല്ല പിടീം ഒണ്ടോ? സിറിയേക്കും ഇസ്രയേലിലേക്കും ഒക്കെ നീളുന്ന സെക്സ് ട്രാഫിക്കിന്റെ കിംഗ്‌ പിന്‍ ആണ് ഇയാളും രേഷ്മേം...”

ഇര്‍ഫാന്‍ നോക്കുമ്പോള്‍ ലീനയുടെ കണ്ണുകള്‍ സംഗീതയുടെ മുഖത്താണ്.
അതില്‍ നിറയെ കൃതജ്ഞതയും സ്നേഹവും.

“എന്താടി?”

അത് കണ്ട് സംഗീത വാത്സല്യത്തോടെ ചോദിച്ചു.

“എന്നാലും മോളെ....”

ലീന പറഞ്ഞു.

“നീ ഞാനറിയാതെ അയാളെ പിടിക്കാന്‍...”

“അമ്മ മാത്രമല്ല...”

സന്ധ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാനും ഉണ്ട് ....”

ലീന വാത്സല്യത്തോടെ അവളുടെ തലമുടി തഴുകി.

“ഞാന്‍ എങ്ങനെ അയാളെ വകവരുത്താന്‍ ശ്രമിക്കതിരിക്കും ലീനെ?”

സംഗീത ചോദിച്ചു.

“നിന്‍റെ അച്ചായനും നീയും ഉള്ളത് കൊണ്ടുമാത്രം ജീവനോടെ ഇരിക്കുന്നയാളാണ് ഞാന്‍..അതിന് ഇത്രയൊന്നും ചെയ്താല്‍ പോര!”

“എടീ പിള്ളേര് എന്നാ വരാത്തെ?”

ലീന ചോദിച്ചു.
ആ നിമിഷം ഗേറ്റില്‍ ഒരു ഓട്ടോറിക്ഷാ വന്ന് നിന്നു.
അതില്‍ നിന്നും ശ്യാമും ഡെന്നീസും ചാടിയിറങ്ങി വീടിന് നേരെ തിടുക്കത്തില്‍ വരുന്നത് അവര്‍ കണ്ടു.
അവരെ കണ്ട് എല്ലാവരും എഴുന്നേറ്റു.

“ഇതെന്താ മമ്മി? എന്താ ഇങ്ങനെ?”

സന്ധ്യയുടെയും സംഗീതയുടെയും മുഖത്തെ മുറിവുകള്‍ കണ്ട് അവര്‍ ചോദിച്ചു.
ഉണ്ടായതൊക്കെ മൂന്ന്‍ സ്ത്രീകളും മാറി മാറി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ് ഡെന്നീസും ശ്യാമും നന്ദിയോടെ ഇര്‍ഫാനെ നോക്കി.

“താങ്ക്സ് ബഡി!!”

അവര്‍ ഇരുവരും അവനെ ആലിംഗനം ചെയ്തു.

“എനിക്ക് ഇതൊക്കെ ചെയ്യാന്‍ വേറെ ആരാടാ ഉള്ളത്...”

ഇര്‍ഫാന്‍ കണ്ണുനീരോടെ പറഞ്ഞു.

“ഉമ്മച്ചി നഷ്ട്ടപ്പെട്ടെപ്പിന്നെ തെരുവില്‍ തെണ്ടി നടന്ന എന്നെ കണ്ടുപിടിച്ച് യത്തീം ഖാനേല്‍ ചേര്‍ത്ത് ..എന്‍റെ ലൈഫിന് വേണ്ടതൊക്കെ തന്ന് വിദ്യാഭ്യാസം ചെയ്യിച്ച് .... അതൊക്കെ നിന്‍റെ മമ്മീം നീയും ഒക്കെയല്ലേ....അതൊക്കെ നോക്കുമ്പം ഞാന്‍ ചെയ്തതൊക്കെ എന്ത്?”

“ഏതായാലും അ മഹാനെ ഒന്ന് ഞങ്ങള്‍ കൂടി ഒന്ന് കാണട്ടെ!”

അത് പറഞ്ഞ് ശ്യാമിനോടൊപ്പം ഡെന്നീസ് അകത്തേക്ക് തിരിഞ്ഞു.
അങ്ങോട്ട്‌ തിരിഞ്ഞതും ഷോക്കടിച്ചത് പോലെ അവര്‍ നിശ്ചലം നിന്നു.
മറ്റുള്ളവരും.
ചോരയില്‍ കുളിച്ച മുണ്ടും വാരിപ്പിടിച്ച് മറ്റേക്കൈയില്‍ തോക്കുമായി നില്‍ക്കാന്‍ ആയാസപ്പെട്ട്‌ മേനോന്‍!

“ഹഹഹ!!”

വേദനകൊണ്ട്

💬 Comments

View all comments