0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 604

പുളയുന്നതിനിടയിലും മേനോന്‍ ചിരിച്ചു.

“കളി ..കളിക്കുന്നത് ..മേന്‍ മെനോനോടാ മക്കളെ! മേനോന്‍ തോ ..തോറ്റിട്ടില്ല ഇന്ന് ..ഇന്ന് വരെ...”

അത് പറഞ്ഞതും അയാളുടെ തോക്ക് വെടിപൊട്ടിച്ചതും ഒരേ സമയം.

വെടിയേറ്റത് ലീനയുടെ കാലില്‍!

“എടാ!”

അലറിക്കൊണ്ട് ടെന്നീസ് മുമ്പോട്ട്‌ കുതിച്ചു.

അടുത്ത വെടി പൊട്ടി.

“ആഹ്ഹ്ഹ!!”

വെടിയേറ്റയാള്‍ നിലംപൊത്തി.
അതാരാണ് എന്നറിയാന്‍ എല്ലാവരും നോക്കി.

“ഋഷി!!”

മേനോന്‍ മന്ത്രിച്ചു.
അവന്‍റെ തുടയിലാണ് വെടിയേറ്റത്.
ആ ബഹളത്തിനിടയില്‍ ഋഷിയുടെ കാര്‍ മുറ്റത്ത് വന്ന് നിര്‍ത്തിയതും അവന്‍ ചാടിയിറങ്ങി അങ്ങോട്ട്‌ കുതിച്ചെത്തിയതും ആരും കണ്ടിരുന്നില്ല.
തന്‍റെ നേരെ കുതിക്കുന്നവരുടെ നേരെ മേനോന്‍ വീണ്ടും നിറയൊഴിക്കാന്‍ മുതിര്‍ന്നു.
അപ്പോള്‍ വെടി പൊട്ടി.
മേനോന്‍റെ തോക്കില്‍ നിന്നല്ല.
എ സി പി വിന്‍സെന്റിന്റെ തോക്കില്‍ നിന്നും.
രേഷ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയതായിരുന്നു എ സി പിയും പോലീസ് സംഘവും.
കാല്‍ മുട്ടില്‍ വെടിയേറ്റ മേനോന്‍ നിലംപതിച്ചു.

“ടേക് ഹിം!”

എ സി പി ഗര്‍ജ്ജിച്ചു.
****************************************

തൃശൂര്‍ ജില്ലയുടെ മഴക്കാട് എന്നറിയപ്പടുന്ന ഭാഗമാണ് വെള്ളിമാന്‍കാട്.
നിബിഡ വനമാണ്!
കാടിനുള്ളിലെ കുളം ലീനയുടെയും ഡെന്നീസിന്‍റെയും സംഗീതയുടെയും ശ്യാമിന്റെയും സന്ധ്യയുടെയും പ്രിയപ്പെട്ട താവളമായിരുന്നു.
പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.
എല്ലാവര്‍ക്കും നാലഞ്ചു ദിവസം അവധികിട്ടുമ്പോള്‍ കാടിന്‍റെ ദുര്‍ഗ്രാഹ്യതയിലും പച്ച നിറത്തിന്റെ വിസ്മിത സങ്കീര്‍ണ്ണതകളിലും ദിവസങ്ങളോളം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അവര്‍ ചുറ്റിക്കറങ്ങുമായിരുന്നു.
വെളുപ്പിന് തന്നെ അവര്‍ കറക്കം തുടങ്ങും.
കഴിക്കാന്‍ യാതൊന്നും കരുതുകയില്ല.
നിബിഡമായി വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളുടെ തണലില്‍, തടാകത്തില്‍ നിന്ന് വീശുന്ന കുളിര്‍മ്മയുള്ള കാറ്റില്‍, പാട്ടുകള്‍ പാടിയും കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ കൂട്ടുകാരെപ്പോലെയായതിനാല്‍ ലീനയും സംഗീതയും തങ്ങളുടെ യൌവ്വനത്തിന്റെ വന്യമായ നാളുകളിലെ കഥകള്‍ പറഞ്ഞും മണിക്കൂറുകളോളം ഉറങ്ങിയും അവര്‍ സമയം പിന്നിടും.
സാമുവേലും രാജീവനുമുള്ള കാലം മുതല്‍ക്ക് തുടങ്ങിയ ഒരു പരിപാടിയാണ് അത്.
കാട്ടില്‍ പോകുമ്പോഴൊക്കെ അവര്‍ ആ തടാകത്തിലേക്ക് പോകുമായിരുന്നു.
വേനലിന്‍റെ അസഹീനമായ ഉഷ്ണം ഒരിക്കലും തടാകത്തിന്റെ പരിസരങ്ങളിലേക്ക് കടന്നു വന്നിരുന്നില്ല.
പരിസരങ്ങള്‍ നിറയെ പച്ചയുടെയും നീലയുടെയും നിറഭേദങ്ങളില്‍ കുതിര്‍ന്നു കിടന്നു.
തടാകത്തിന്റെ വിശാലമായ പരപ്പും അതിന് ചുറ്റുമുള്ള മുളങ്കാടുകളുടെ നിബിഡതയും അതിനുമപ്പുറത്തെ

💬 Comments

View all comments