0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 586

നിനക്ക് അറിയാത്തത് ആയിട്ട് എന്‍റെ ഒരു രഹസ്യം പോലും ബാക്കിയില്ല! എന്താ അതിനര്‍ത്ഥം? എന്‍റെ വിശ്വാസം! അല്ലെ? ഞാന്‍ നിന്നെപ്പോലെ ലോകത്ത് ആരേം വിശ്വസിക്കുന്നില്ല എന്നതിന് തെളിവല്ലേ അത്? എന്നിട്ട് നീയോ? എന്നെ തരിമ്പും വിശ്വാസമില്ല!”

എന്‍റെ മേനോന്‍ ചേട്ടാ ഒന്ന് വിട്!”

സിഗരെറ്റ്‌ കുത്തിക്കെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

“മേനോന്‍ ചേട്ടന്‍ ഒരു കാര്യം ചെയ്യ്‌! ഇപ്പ തന്നെ എന്നെ കെട്ടിക്കോ! അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തോ!”

അത് കേട്ട് അയാളുടെ കോപം തണുത്ത് ഇല്ലാതായി എന്ന് മാത്രമല്ല, കണ്ണുകളില്‍ വന്യമായ തിളക്കവും വിടര്‍ന്നു.

“നേരാണോടീ?”

കണ്ണുകളിലെ തിളക്കം ഇരട്ടിയാക്കി അയാള്‍ ചോദിച്ചു.

“നുണ! ഒന്ന് പോ! നെരാന്നെ!”

അവള്‍ ചിരിച്ചു.
മേനോന്‍ അവളുടെ തോളില്‍ പിടിച്ചു.
തന്‍റെ കണ്ണുകളിലെ തിളക്കം എന്തിനു വേണ്ടിയുള്ളതാണ് എന്ന് അവള്‍ തിരിച്ചറിഞ്ഞത് മേനോന്‍ പകഷെ മനസ്സിലാക്കിയില്ല.

ഹെലന്‍ സ്പായില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ബഷീറിന് ശേഷം അധികം ദൂരമല്ലാത്ത സ്ഥലങ്ങളിലേക്ക് മാത്രമേ മേനോന്‍ സ്വയം ഡ്രൈവ് ചെയ്യാറുള്ളൂ.
ഇന്ന് കമ്പനിയിലെ ഡ്രൈവറിലൊരാള്‍ സോമനെ വിളിച്ചാണ് വന്നത്. പറഞ്ഞാല്‍ എന്തും ചെയ്യുന്നവന്‍.
രേഷ്മയുടെ അടുത്തേക്ക് പോകുമ്പോള്‍ അത്തരക്കാരല്ലങ്കില്‍ കാര്യം പുറത്തറിയും.
കോഴിക്കോട് എത്താറായി.
ഇനി അരമണിക്കൂര്‍ കൂടിയുണ്ട്.
ബാക്കില്‍ ചാഞ്ഞു കിടന്ന് ഉറങ്ങുന്നതിനിടയിലാണ് മേനോന്‍റെ ഫോണ്‍ ശബ്ദിച്ചത്.
അലോസരത്തോടെ അയാള്‍ ഫോണെടുത്തു.
ഇപ്പോള്‍ വരുന്ന ഫോണൊന്നും മിസ്സാക്കരുത്.
എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
അയാള്‍ ഫോണെടുത്തു.
തോമസ്‌ കുട്ടിയാണ്.
കെയര്‍ടേക്കര്‍.

“ആ എന്നാ തോമസ്‌ കുട്ടീ?”

“സാറേ നമ്മുടെ മോന്‍!”

തോമസ്‌ കുട്ടിയുടെ സ്വരത്തില്‍ പരിഭ്രമവും വിറയലും അയാള്‍ കേട്ടു.

“എന്താ?”

ഭയം കലര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.

“മോനെന്താ? എന്താ പറ്റിയെ?”

“നേരം വെളുക്കാന്‍ നേരത്ത് പത്ത് മിനിറ്റ് മുമ്പ് ഒച്ചകേട്ട് ഞാന്‍ മോന്‍റെ മുറീല്‍ ചെന്നതാ. ഋഷി നെലത്ത് വീണു കെടക്കുന്നു.. അമ്മ അമ്മ എന്നൊക്ക വിറച്ച് കൊണ്ട് പറയുന്നു....ഞാന്‍ അന്നേരം ഹോസ്പിറ്റലില്‍ കൊണ്ടുപോയി”

“ഏത് ഹോസ്പിറ്റലില്‍?”

“സിറ്റി ഹോസ്പിറ്റല്‍,”

മേനോന് ഒന്നും മനസ്സിലായില്ല.
ഈ ചെറുക്കന് എന്ത് പറ്റി?
ശതകോടിയോളം വരുന്ന തന്‍റെ സ്വത്തിന്‍റെ ഏക അവകാശിയാണ്.

💬 Comments

View all comments