Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]
the world. My woman is the most beautiful woman I have ever seen.”
അവന്‍ പറഞ്ഞു.
"മനസ്സിലായോ?"
"അമേസിംഗ്?”
"യെസ് അമേസിംഗ്!”
തടാകപ്പരപ്പിന് മേല്‍ കാറ്റുയര്‍ന്നു.
വെള്ളത്തിന് മേല്‍ കാറ്റിരമ്പുമ്പോള്‍ അത് മൃതരായ മനുഷ്യരുടെ ആത്മാക്കളുടെ സാന്നിധ്യമാണെന്ന്, പ്രത്യേകിച്ചും വന ദേവതകളുടെ വരവാണെന്നും മുമ്പ് സാമുവേല്‍ പറഞ്ഞത് ലീന ഓര്‍ത്തു.
തടാകത്തിന് ചുറ്റുമിളകിയുലയുന്ന ഹരിത സാന്ദ്രതയിലേക്ക് അവള്‍ നോക്കി.
പിന്നെ ഋഷിയെ നോക്കി അവള്‍ കൈകാണിച്ച് വിളിച്ചു.
അവളുടെ അവളുടെയടുത്തേക്ക് ചെന്നു.
"എന്നാ പറ്റി ആന്‍റ”?"
ഋഷി ചോദിച്ചു.
"അടുത്ത് ചേര്‍ന്ന് നിക്ക്"
ഋഷിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
"എനിക്കെന്തോ പേടിയാകുന്നു,"
"എന്‍റെ പൊന്ന് ആന്‍റി,"
അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഋഷി പറഞ്ഞു.
"ഈ കൊളത്തിലും ആ ഇല്ലിക്കാട്ടിലുവൊള്ള സകല ആത്മാക്കള്‍ക്കും നമ്മളെ കാണാം. അവര് നമ്മളോട് വര്‍ത്താനം പറയുന്നുണ്ട് ഇപ്പം. ഒച്ചയില്ലാതെ നല്ല പാട്ടും അവര് പാടുന്നുണ്ട്. നമ്മളെ തൊടുന്നുണ്ട്. നമ്മള് നടക്കുമ്പം നമ്മടെ തലക്ക് മൊകളിലൂടെ അവര് പറന്ന് സഞ്ചരിക്കുന്നുമുണ്ട്. പക്ഷെ ആന്‍റി പേടിക്കണ്ട. അവര് പണ്ട് മനുഷ്യരാരുന്നപ്പം മറ്റുള്ളോര്‍ക്ക് ഉപദ്രവം കൊടുത്തിട്ടൊണ്ടേലും ഇപ്പം അവര്‍ക്ക് അതിന് കഴിയത്തില്ല. ശരീരവില്ലാത്തത് കൊണ്ട്,"
"എനിക്ക് ധൈര്യം തരാനൊള്ളേന് പേടി കൂട്ടുവാണോ?"
അവള്‍ അസന്തുഷ്ടിയോടെ ചോദിച്ചു.
"ആ പറന്ന് വരുന്ന അപ്പൂപ്പന്‍താടികളെ കണ്ടോ? ആന്റിയാ അത്,"
ലീനയുടെ തലയ്ക്ക് മുകളില്‍ വിരലുയര്‍ത്തിക്കൊണ്ട് ഋഷി പറഞ്ഞു.
അവര്‍ നില്‍ക്കുന്നതിനു മുകളില്‍ ആകാശം നിറയെ വെയിലില്‍ അപ്പൂപ്പന്‍താടികള്‍ പറന്നിറങ്ങി.
"അതുപോലെ ഒട്ടും കനമില്ലാതെ. സുന്ദരി. സോഫ്റ്റ്. സ്നേഹമുള്ളവള്‍..."
അപരാഹ്നത്തിന്റെ ഇളംവെയിലില്‍ തുമ്പികള്‍ അവരുടെ നേരെ
💬 Comments
View all comments