Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]
പറന്ന് വന്ന് തലക്ക് മുകളില്‍ നൃത്തം ചെയ്തു.
തുമ്പികളും അപ്പൂപ്പന്‍താടികളും തമ്മില്‍ ചേര്‍ന്ന് ഒഴുകിയുയരുന്നത് അവര്‍ നാലുപേരും കുറെ നേരം നോക്കി നിന്നു.
"കണ്ടോ അവരൊക്കെ ആന്റിയെ കാണാന്‍ വന്നെ?"
തുമ്പികളുടെയും അപ്പൂപ്പന്‍താടികളുടെയും നൃത്തം നോക്കി നില്‍ക്കവേ ഋഷി പറഞ്ഞു.
"നമ്മളെ കാണാനാ മുത്തേ,"
ലീന പറഞ്ഞു.
"മോന്‍റെ അച്ചായന്‍ ഒരു ദിവസം പറഞ്ഞിരുന്നു..."
ലീന മുകളില്‍ നിന്ന് കണ്ണുകള്‍ മാറ്റത്തെ പറഞ്ഞു.
"തുമ്പികളും അപ്പൂപ്പന്‍ താടികളും ഒരുമിച്ച് വരുന്നത് നേരത്തെ മരിക്കുന്നവരെ കാണാന്‍ ആണെന്ന്"
തടാകക്കരയില്‍ മുളങ്കാടുകള്‍ക്കിടയില്‍ നിന്ന് ആത്മാക്കളുടെ ശബ്ദത്തില്‍ കാറ്റിരമ്പി.
"നേരത്തെയോ?"
ഋഷി ഭയത്തോടെ ചോദിച്ചു.
"അപ്പം നമ്മള് നേരത്തെ മരിക്കാന്‍ പോകുവാണോ?"
"അല്ല എന്‍റെ മുത്തേ,"
അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് സെലിന്‍ പറഞ്ഞു.
"ഞാന്‍ മോനെ നേരത്തെ മരിക്കാന്‍ വിടുവോ? ഞാന്‍ ആദ്യം പോകും. പിന്നെ കുറെ ഒരുപാട് കൊല്ലം ഒക്കെ കഴിഞ്ഞ് മുത്ത് ഇവിടെ വരുമ്പം ഞങ്ങള് വരും. ഞാനും അച്ചായനും. ഇതേ സ്ഥലത്ത് ഇങ്ങനെ മുത്ത് നിക്കുമ്പം. ഞങ്ങള്‍ അന്നേരം അപ്പൂപ്പന്‍താടികളായും തുമ്പികളായും വരും. എന്‍റെ മുത്തിനെ അന്നേരം ഞങ്ങള് ചിറകില്‍ കേറ്റി പറന്ന് പൊങ്ങിപ്പോകും..."
തടാകക്കരയില്‍ മുളങ്കാടിന്‍റെ രൂപത്തില്‍ നിന്ന പച്ചക്കോട്ട കാറ്റിലമര്‍ന്ന്‍ ജലപ്പരപ്പിനെ തൊടാന്‍ ശ്രമിച്ചു.
കാറ്റ് കടന്ന് വന്നു അപ്പൂപ്പന്‍താടികളെയും തുമ്പികളെയുമുലച്ചു.
"എന്നെ എടുത്തോണ്ട് പോകാന്‍മാത്രം വലുതായിരിക്കുമോ നിങ്ങടെ ചിറകുകള്‍?"
ഋഷി ചോദിച്ചു.
"ഞങ്ങള് മുത്തിനെ കൊണ്ടോകാന്‍ വരുമ്പം മോന്‍ അന്നേരം ഒരു കുഞ്ഞ് തുമ്പിയായി മാറും. രണ്ട് വലിയ തുമ്പികള്‍ക്ക് ഒരു കൊച്ചു തുമ്പിയെ കൊണ്ടോകാന്‍ പറ്റില്ലേ?"
"നോക്ക്!"
ഋഷി വടക്കേ ചക്രവാളത്തിലേക്ക്
💬 Comments
View all comments