0%

Chapter Title : ഒരു അവിഹിത പ്രണയ കഥ [സ്മിത]

Author : സ്മിത Read All Parts 1276

കൂടെ. ശംഖാഭിഷേകമുണ്ടായിരുന്നു. എതിരേറ്റ് പൂജ നടക്കുന്ന മണ്ഡപത്തിനടുത്ത് മലര്‍ നിവേദ്യത്തിന് വട്ടം കൂട്ടുന്ന ബഹളം ശ്രദ്ധിച്ച് നില്‍ക്കുമ്പോഴാണ് ദൈവത്തിരുമുഖവുമായി, ദൈവത്തിരുവുടലുമായി, ദൈവത്തിരുമുടിയുമായി സ്വര്‍ണ്ണവിഗ്രഹം പോലെ ഒരു ദേവി, ഒരു സ്വര്‍ണ്ണ ദേവത ചുറ്റുവിളക്കിന് നേരെ പോകുന്നത് കാണുന്നത്. കസവ് സാരിയുടുത്ത്...അപ്പോള്‍ തുടങ്ങിയ അമ്പരപ്പും നിശ്ചലാവസ്ഥയുമാണ് ഡെന്നീസ്. ദേഹമൊന്ന് ഇളകി തരിച്ചുണര്‍ന്നു...ആദ്യമാണ് ആ ഒരു അനുഭവം. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അല്‍പ്പം കഴിഞ്ഞാണ് എനിക്ക് ബോധം ഉണ്ടാവുന്നത്. ഞാന്‍ അവളുടെ പിന്നാലെ ചെന്നു. ചുറ്റുവിളക്കിന് മുമ്പില്‍ കണ്ണുകളടച്ച് ധ്യാനലീനയായി...അവളുടെ മുമ്പില്‍ തന്നെ നിന്ന് ഞാനും കണ്ണുകള്‍ അടച്ചതായി ഭാവിച്ചു. ഒരു മൂന്ന്‍ മിനിറ്റ്...അത്കഴിഞ്ഞ് പുറത്ത് മണ്ഡപത്തിന് വെളിയില്‍ കാത്ത് നിന്ന ഒരു മുതിര്‍ന്ന സ്ത്രീയോടൊപ്പം പോയി...”

അവന്‍ പറഞ്ഞ പല കാര്യങ്ങളും ഡെന്നീസിന് മനസിലായില്ല.എങ്കിലും ഒരു കാര്യം ഉറപ്പായി. കവിയാണ്‌ ഋഷി. ഗായകനും. സുന്ദരനായ അവനെ വശീകരിക്കാനുള്ള കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. അങ്ങനെയുള്ള അവന്‍റെ മനസ്സിലേക്ക് ഒരു പെണ്‍കുട്ടി സ്ഥിരവാസമാക്കിയെങ്കില്‍ അവളെന്ത് സുന്ദരിയായിരിക്കും!

“അവള്‍ എന്തിനാ പഠിക്കുന്നെ, എവിടെയാ പഠിക്കുന്നെ എന്നെകിലുമറിയാമോ ഋഷി നിനക്ക്?”

ഋഷി മൌനം പാലിച്ചതല്ലാതെ ഉത്തരം പറഞ്ഞില്ല.

“ഫസ്റ്റ് പാര്‍ട്ടിയോടാ ഞാന്‍ ചോദിക്കുന്നെ! പേരുപോലും അറിയില്ല!”

“ഒരിരുപത് ഇരുപത്തിരണ്ട് വയസ്സ് കാണും അവള്‍ക്ക്. എനിക്ക്തോന്നുന്നതാ! അതില്‍ക്കൂടുതല്‍ ഒന്നും എനിക്കറിയില്ല ഡെന്നീസ്.”

ഋഷി പറഞ്ഞു.

“ഇരുപത്തി രണ്ടോ? അപ്പോള്‍ നിന്നെക്കാള്‍ മൂത്തതാണോ? അത് കൊള്ളാം!”

“അതിനെന്താ?”

അവന്‍ പെട്ടെന്ന് ചോദിച്ചു.

“നീയൊക്കെ ഏത് നൂറ്റാണ്ടിലാടാ ജീവിക്കുന്നെ? ആണിനെക്കാള്‍ ഒന്നോ രണ്ടോ വയസ്സ് പെണ്ണിന് കൂടിയെന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നുണ്ടോ? എനിക്ക് അവളെ മറക്കാന്‍ കഴിയില്ല.എന്‍റെ മനസ്സില്‍നിന്ന് അവള്‍ പോവുകയുമില്ല...”

അവന്‍റെ വാക്കുകള്‍ ഡെന്നീസിനെ സ്പര്‍ശിച്ചു. താന്‍ കരുതിയത് പോലെയല്ല. ആ പെണ്ണ് ആരായാലും ഇവന്‍റെ അസ്ഥിക്കല്ല ചോരയില്‍ തന്നെ പിടിച്ചിട്ടുണ്ട്!

“എങ്ങനെ കണ്ടുപിടിക്കും നീ അവളെ എന്‍റെ ഋഷി? അവളെ കാണാന്‍ നീ ഗുരുവായൂര്‍ അമ്പലത്തില്‍ പോയാല്‍ അന്ന്‍ അവളവിടെ വരണമെന്നുണ്ടോ? അവളെ കാണാന്‍ വേണ്ടി ഒരു കൊല്ലം മൊത്തം നിനക്ക് ഗുരുവായൂര്‍ പോകേണ്ടിവരും!”

ആചോദ്യത്തിന് മുമ്പില്‍ ഋഷി

💬 Comments

View all comments