Chapter Title : ഒരു അവിഹിത പ്രണയ കഥ [സ്മിത]
ആദ്യം ഒന്ന് പകച്ചത് പോലെ തോന്നി. ഒന്നുരണ്ടു നിമിഷം ഉത്തരമൊന്നും പറയാതെ അവന്‍ ഡെന്നീസിനെ തന്നെ നോക്കി.
“അവളെനിക്കുള്ളതാ ഡെന്നീസെ! അതുകൊണ്ട് ഈശ്വരന്‍ ഒന്നുകില്‍ എന്‍റെ അടുത്തേക്ക് അവളെ കൊണ്ടുവരും. അല്ലെങ്കില്‍ അവളുടെ അടുത്തേക്ക് ഈശ്വരന്‍ എന്നെനടത്തും!”
അവന്‍റെ സ്വരത്തില്‍ വ്യക്തമായ ആത്മവിശ്വാസത്തിന്‍റെ മുഴക്കം ഡെന്നീസ് കേട്ടു.
“എന്തരോ എന്തോ!”
മനോജ് കെ ജയനെ ഓര്‍മ്മിച്ച് ഞാന്‍ പറഞ്ഞു.
“നീ സ്വപ്നം കാണല്‍ നിര്‍ത്തി ആ റെക്കോഡ് കമ്പ്ലീറ്റ് ചെയ്യാന്‍ നോക്ക്. അല്ലേല്‍ നാളെ ജോസഫ് മാഷിന്‍റെ വായിലിരിക്കുന്നത് മൊത്തം കേക്കേണ്ടി വരും!”
മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ക്രിസ്മസ്സ് അവധി തുടങ്ങുകയാണ്. ഡെന്നീസ് പുഞ്ചിരിയോടെ ഓര്‍ത്തു. വീട്ടിലെത്താന്‍ കൊതിയാകുന്നു. കൊതിയാകാന്‍കാരണം സന്ധ്യയാണ് . അയല്‍ക്കാരിയാണ് അവള്‍. മമ്മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ബാങ്കില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സംഗീത ആന്റിയുടെ മകള്‍. തന്നെപ്പോലെ തന്നെ അവളുടെ അച്ഛനും ഒരുഅപകടത്തില്‍ കൊല്ലപ്പെട്ടു.
സന്ധ്യയെക്കുറിച്ച് ഓര്‍ത്ത് ഡെന്നീസ് അറിയാതെ പുഞ്ചിരിച്ചു. പനിനീര്‍പ്പൂവിന്റെ സൌന്ദര്യം. പനിനീര്‍പ്പൂവ്! ഡെന്നീസ് പുഞ്ചിരിച്ചു. ഋഷിയുടെ കൂടെ കഴിയുന്നത് കൊണ്ടാണോ തനിക്കും കവിത വരുന്നത്?
പ്രണയത്തിന്‍റെ ഈ ദിവസങ്ങള്‍ കുഴപ്പമില്ല. ലഹരിയുടെ തീഷ്ണതയിലാണ് തന്‍റെ ദിവസങ്ങളിപ്പോള്‍. ഫോണിലൂടെ അവളോട് സംസാരിക്കുന്ന സമയമാണ് തനിക്ക്സ്വര്‍ഗ്ഗം. അതൊക്കെ ശരി. പക്ഷെ,പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങളായിരിക്കും തന്നെ കാത്തിരിക്കുന്നത്? അവളുടെ, അമ്മയോ, അമ്മാവന്മാരോ കുടുംബത്തിലെ മറ്റാരുമോ സമ്മതിക്കില്ല, ഒരു ക്രിസ്ത്യാനിയായ തന്‍റെ കൂടെ അവളെ അയയ്ക്കാന്‍.
തന്‍റെ മമ്മി മാത്രമായിരിക്കും സമ്മതിക്കുക. മമ്മിയുടെ ജീവിതത്തില്‍ സ്നേഹിക്കാനും കരുതാനും മറ്റാളുകളില്ലാത്തതിനാല്‍ ജീവന്‍ നല്‍കിയും മമ്മി തന്‍റെ കൂടെ നില്‍ക്കും. മാത്രമല്ല മമ്മിയ്ക്കും ജീവനാണ് അവളെ. അവള്‍ മരുമകളായല്ല, മകളായി തന്നെയാണ് മമ്മി കരുതാറ്.
അങ്ങനെ അവധി വന്നു.
ഋഷിയും ഡെന്നീസും ബാഗ് ഒക്കെ പായ്ക്ക് ചെയ്തു പോകാനൊരുങ്ങി.
കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ ദൂരം മാത്രമേ ഋഷിയുടെ വീട്ടിലേക്ക് ദൂരമുള്ളൂ. അതുകൊണ്ട് തന്നെ അവന്‍ ഞായറാഴ്ചകളിലൊക്കെ വീട്ടില്‍ പോകുമായിരുന്നു. ഇടയ്ക്കൊക്കെ ഡെന്നീസും. ഡെന്നീസിനെ വലിയ കാര്യമാണ് ഋഷിയുടെ അച്ഛനും അമ്മ അരുന്ധതിയ്ക്കും ചേച്ചി രേണുകയ്ക്കും.
💬 Comments
View all comments