Chapter Title : ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das]
പയ്യന് എളുപ്പമുള്ള കാര്യമല്ല. പിന്നെ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഞങ്ങള്‍ക്ക് കോമണായി ഒരു മുറിയൊക്കെ ഉണ്ടെങ്കിലും അവിടെ 24 മണിക്കൂറും ആരെങ്കിലുമൊക്കെ കാണും. ഇനി ഒഴിഞ്ഞ് കിട്ടിയാല്‍ തന്നെ എന്‍റെ അഗ്രഹം പോലെയുള്ള സെറ്റപ്പൊന്നും അവിടെയില്ല, ഡെസ്കും ചെയറുമൊക്കെയേയുള്ളൂ. അവിടൊന്നും ശരിയാവില്ല. പിന്നെ ഞാന്‍ ആലോചിച്ച് ഒരേയൊരു വഴിയാണ് എനിക്ക് തോന്നിയത്. സെമിനാറിന് ദൂരെ എവിടേക്കെങ്കിലും പോകുമ്പോള്‍ പണി പറ്റിക്കണം.....!
ഞങ്ങളെല്ലാവരും തന്നെ ഓരോരുത്തര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ സെമിനാര്‍ നടക്കുന്നത് അറ്റന്ഡ് ചെയ്യാന്‍ ബാംഗ്ലൂര്‍ക്കും ഹൈദരാബാദിനും ബോബെയ്ക്കുമൊക്കെ ഒറ്റയ്ക്കും കൂട്ടായും പോയിട്ടുണ്ട്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തന്നെ. ഞാനും അനുവും കൂടി അങ്ങനെ ഇടയ്ക്കൊക്കെ പോയിട്ടുണ്ട്. അതൊക്കെ പക്ഷെ ശരിക്കും സെമിനാറിനു വേണ്ടി തന്നെ ആയിരുന്നു. ഇക്കുറി ആ പേരില്‍ കാര്യം സാധിക്കണം.....ഞാന്‍ ഉറപ്പിച്ചു. എങ്ങനെ? മുന്പ് പോയപ്പോഴൊക്കെ ബസിലാണെങ്കില്‍ ചില്ലറ തൊടലും കൈ പിടിക്കലും ട്രെയിനിലാണെങ്കില്‍ രാത്രി മുഴുവന്‍ മുഖത്തോടു മുഖം നോക്കിയിരിക്കലും പ്രേമസല്ലാപവും ഫ്ലൈയിങ് കിസ്സും ചാരിയിരുന്നുറങ്ങലുമൊക്കെ മാത്രമേ നടന്നിട്ടുള്ളൂ. അന്നൊന്നും എനിക്ക് പ്ലാനും ഇല്ലായിരുന്നല്ലോ. ഇന്‍റര്‍നെറ്റില്‍ പലതും നോക്കി നോക്കി ഇരിക്കുന്ന കൂട്ടത്തിലാണ് ആ ഗ്രേറ്റ് ഐഡിയ എന്‍റെ തലയില്‍ തോന്നിയത്. യുറേക്കാ....!!! ഇത് അവള്‍ക്ക് തീര്‍ത്തും ഒരു വലിയ സര്‍പ്രൈസ് തന്നെ ആയിരിക്കും!
അങ്ങനെ ഞാന്‍ ഒരു മാസത്തെ പ്ലാനിങ്ങിനൊടുവിലാണ് ബാംഗ്ലൂരില്‍ നടക്കുന്ന ഒരാഴ്ചത്തെ സെമിനാറില്‍ പങ്കെടുക്കാന്‍ അവളെ സമ്മതിപ്പിക്കുന്നത്. ഇക്കുറി ട്രെയിനില്‍ അടുത്തടുത്ത ബെര്‍ത്ത് കിട്ടിയാല്‍ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞപ്പോള്‍ കള്ളച്ചിരിയോടെ അവള്‍ എന്നാ ഇക്കുറി നമ്മള്‍ ട്രെയിനില്‍ പോകുന്നില്ല, ബസിലാണെങ്കിലേ ഞാനുള്ളൂ എന്ന് പറഞ്ഞു. നിരാശ അഭിനയിച്ച്
💬 Comments
View all comments