0%

Chapter Title : ഒരു ഭാര്യയുടേ തോട്ടപ്പണി [ആനീ]

Author : ആനീ Read All Parts 64927

പിന്നാലെ ആ കുടിലിനുള്ളിലേക്ക് കടന്നു. ഉള്ളിൽ കടുത്ത ഇരുട്ടായിരുന്നു. മുത്തു ഒരു മണ്ണെണ്ണവിളക്ക് കൊളുത്തി. ആ മങ്ങിയ വെളിച്ചത്തിൽ കുടിലിന്റെ ഉള്ളിലെ ദയനീയാവസ്ഥ വ്യക്തമായി.

​തറ മുഴുവൻ മെഴുകാത്ത പച്ചമണ്ണാണ്. ഒരു മൂലയിൽ പഴകിയ മുഷിഞ്ഞ തുണികൾ കൂട്ടിയിട്ടിരിക്കുന്നു. അതിനടുത്ത് തകരത്തിന്റെ കുറച്ചു പാത്രങ്ങളും മൺകലങ്ങളും ചിതറിക്കിടക്കുന്നു. കാറ്റിനൊപ്പം പുകയുടെയും പഴകിയ ഭക്ഷണത്തിന്റെയും അരോചകമായ ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നു.

ഇന്ദുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഒരു ബാത്ത്റൂം പോലുമില്ലാത്ത ആ വൃത്തികെട്ട സ്ഥലത്ത് മുത്തു എങ്ങനെ ജീവിക്കുന്നു എന്ന് അവൾ അത്ഭുതപ്പെട്ടു.

​മുത്തു ആ മുറിയുടെ കോണിലുണ്ടായിരുന്ന ഒരു പഴയ ഇരുമ്പ് പെട്ടി വലിച്ചെടുത്തു. അതിന്റെ തുരുമ്പിച്ച ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.

പെട്ടി തുറന്നപ്പോൾ അതിൽ നിന്നും പഴകിയ പേപ്പറിന്റെയും പൂപ്പലിന്റെയും ഗന്ധം പുറത്തേക്ക് വന്നു. അവൻ അതിൽ നിന്നും ഒരു പഴയ കണക്കുപുസ്തകം പുറത്തെടുത്ത് ഇന്ദുവിന് നേരെ നീട്ടി.

​"ഇതിലുണ്ട് മേടം... എല്ലാം കൃത്യമായി എഴുതിയിട്ടുണ്ട്. നിങ്ങൾ ഒന്ന് നോക്ക്, ഞാൻ പുറത്ത് കാണും."

ആയാൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇന്ദുവിന് ആശ്വാസമായെങ്കിലും ആ ഗന്ധം ആ മുറിയിൽ ബാക്കിയായിരുന്നു. അഭിയും ഇന്ദുവും ആ പുസ്തകത്തിലെ അക്കങ്ങളിലൂടെ കണ്ണോടിച്ചു. പബ്ജിയുടെ ലഹരി വിട്ടുമാറാത്ത അഭി വേഗം തീർക്കാൻ ധൃതി കൂട്ടി.

​ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് കണക്കുകൾ നോക്കി തീർത്ത് ഇന്ദു പുറത്തിറങ്ങി.

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. കാറിനടുത്തേക്ക് നോക്കിയ ഇന്ദു ഒന്ന് ഞെട്ടിപ്പോയി.

​. മുത്തു അവിടെ കാറിന്റെ ബോണറ്റ് തുറന്ന് കുനിഞ്ഞുനിന്ന് എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. അവന്റെ കരുത്തുറ്റ കൈകൾ എഞ്ചിന്റെ ഉള്ളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്നത് ആ ഇരുട്ടിലും ഇന്ദു വ്യക്തമായി കണ്ടു.

​താൻ കണ്ട കാര്യം അഭിയോട് പറയാനായി അവൾ വായ തുറന്നതാണ്. പക്ഷേ, ഒരു വാക്ക് പോലും പുറത്തേക്ക് വരുന്നതിന് മുൻപേ, മുത്തു ബോണറ്റ് പതിയെ അടച്ചു.
.
​ഇന്ദു ആകെ വിറച്ചുപോയി അയാൾ തന്നെ കണ്ടിരിക്കുന്നു. അവൾ അഭിയെ നോക്കി, പക്ഷേ അഭി അപ്പോഴും ആ കണക്ക് പുസ്തകത്തിൽ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. മുത്തു വേഗത്തിൽ നടന്ന് അവർക്ക് നേരെ വന്നു. അവന്റെ കൈകളിൽ കറുത്ത ഓയിൽ പറ്റിപ്പിടിച്ചിരുന്നു. അവന്റെ നോട്ടം നേരെ ഇന്ദുവിന്റെ കണ്ണുകളിലേക്കായിരുന്നു. ആ നോട്ടത്തിൽ ഒരു താക്കീതുണ്ടായിരുന്നു

'ഒന്നും പറയരുത്' എന്നൊരു താക്കീത്.

​"മേടം... കണക്കൊക്കെ നോക്കി കഴിഞ്ഞില്ലേ? ഇനി കുറച്ചു സമയം ഇവിടെ ഇരിക്കാം. ഞാൻ പോയി

💬 Comments

View all comments