0%

Chapter Title : ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ )

Author : kkstories Read All Parts 325

അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?'

അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ...എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന്‌ എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ. .ഞാൻ അടുത്ത ബസ്സിൽ തന്നെ കയറി അവളെ കാണാൻ.. ആണ്‌കുഞ്ഞു ആവുമോ അതോ അവളെ പോലെ പെണ്കുഞ് ആവുമോ..ബസ്സിലിരുന്നു ഒരു പ്രാന്തനെ പോലെ ഞാനൊറ്റക്ക് ഓരോന്നോർത്തു ചിരിക്കുകയായിരുന്നു.പക്ഷെ ആ ചിരിക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ലെന്ന് മാത്രം.

കോൾ ട്രെസ് ചെയ്തു വന്ന പൊലീസുകാർ അവളെ പൊക്കി.ഒരു IPS കാരൻ അവളുടെ കുടുംബത്തിൽ തന്നെ ഉണ്ടായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായിരുന്നു.എന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല ഡോക്റ്ററെ...

എന്നെയും പോലീസ് പിടിച്ചു.എന്തൊക്കെ കേസുകളാണ് ചാർജ് ചെയ്തത് എനിക്കറിയില്ലായിരുന്നു.14 ദിവസത്തെ റിമാൻഡ്..അന്നാ ജഡ്ജിയോട് ഞാൻ കരഞ്ഞു പറഞ്ഞതാ അവളുടെ മുഖം ഒന്നു കണ്ടിട്ടു എന്നെ തൂക്കിക്കൊന്നാലും കുഴപ്പമില്ലെന്നു.ആരു കേൾക്കാൻ..

സബ് ജയിലിൽ ക്രൂരമായ പീഡനമായിരുന്നു എന്നെ കാത്തിരുന്നത്..ലോക്കപ്പിനുള്ളിലെ തറയിൽ കുരുമുളക് പൊടി വിതറും. എന്നിട്ടു മുട്ടിൻ കാലിനു ലാത്തി കൊണ്ടടിച്ചു നിലത്തു വീഴിക്കും..നിലത്തു വീണ എന്റെ കവിളിൽ ബൂട്സിട്ടമർത്തുമ്പോൾ

💬 Comments

View all comments