0%

Chapter Title : ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ )

Author : kkstories Read All Parts 326

തുറന്നു പിടിച്ച വായിലേക്കും മൂക്കിലേക്കും കുരുമുളക് പൊടി കയറും

എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നവർ.ഓരോ അടി വീഴുമ്പോഴും ഞാൻ മഞ്ചൂ എന്നു അലറി വിളിച്ചു.മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും.14 ദിവസവും അവരെന്നെ ക്രൂരമായി മർദ്ധിച്ചു.. അവളെ മറക്കാൻ പറഞ്ഞു..എന്നെ കൊന്നാലും എനിക്കവളെ മറക്കാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.പോലീസുകാരുടെ പല ലാത്തിയും അവളോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ മുറിഞ്ഞു പോയി.ഒരു പോലീസുകാരൻ എന്നോട് ചോദിച്ചു . എന്തിനാടാ ഇങ്ങനെ അടിവാങ്ങി ചാവുന്നെ അവളെ മറന്നൂടെന്നു.. ചുണ്ടു പൊട്ടി തടിച്ചു വീർത്തത് കാരണം സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു.നിങ്ങൾ ഇനിയും തച്ചാൽ ഞാൻ മരിക്കും.മരിക്കുന്നത് ഞാനാണ്..അവളോടുള്ള സ്നേഹമല്ല.. മഞ്ജു എന്റെ പെണ്ണാ.. എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ്..എന്റെ ശരീരത്തിൽ ഒരിഞ്ച് ജീവൻ ബാക്കിയുണ്ടെങ്കിൽ അവളെന്റെ ഭാര്യയായി ജീവിക്കും..അടിച്ചടിച്ചു അവരുടെ കൈ കുഴഞ്ഞു,വടി മുറിഞ്ഞു,ശരീരത്തിൽ നിന്നും രക്തം ചാലിട്ടൊഴുകി..എന്റെ മഞ്ജുവിന് വേണ്ടി ഞാനെല്ലാ പീഡനവും ഏറ്റു വാങ്ങി.

"എന്നിട്ട്"

പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു...ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ...പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട്

💬 Comments

View all comments