Chapter Title : ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ )
കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.
ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. "നീ മിടുക്കാനാടാ ..എന്നിട്ടു"
"8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി."
ഇറങ്ങാൻ നേരം അവൾ നമ്പർ തന്നു,വീണ്ടും കാണണം എന്ന് പറഞ്ഞു ഷേക്ക് ഹാൻഡും. മണിക്കൂറുകളോളം ദിവസവും ഞങ്ങൾ ഫോൺ ചെയ്യും.സൈക്കിൾ ഓടിക്കുമ്പോൾ,കാറിലാണെന്നും, പുഴയിൽ കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ആണെന്നും, റോഡ് സൈഡിൽ ചെരിപ്പു വിൽക്കുമ്പോൾ ഷൂട്ടിങ്ങിൽ ആണെന്നുമൊക്കെ പറഞ്ഞു ഞാനവളെ പറ്റിച്ചു കൊണ്ടേ ഇരുന്നു. ഒരു കള്ളം പറഞ്ഞ കാരണം അത് നിലനിർത്താൻ വീണ്ടും ഒരായിരം കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നു.
ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു വന്നു.. ഡോക്റ്ററെ പോലെ...
ഡോക്റ്റർ ഒന്നു ചിരിച്ചു കസേര പിറകിലേക്കിട്ടു.
അങ്ങനെ എന്റെ ഇഷ്ട്ടം ഞാനവളോട് പറയാൻ തീരുമാനിച്ചു.അന്നു പുഴയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ നല്ല ഫോമിലായിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ ഞാൻ മുഴുവൻ ഓവറും ഔട്ട് ആവാതെ ബാറ്റു ചെയ്തു ..കളിയും കുളിയും കഴിഞ്ഞു ഞാനവളെ ഫോണിൽ വിളിച്ചു.മനസ്സിൽ ടെൻഷൻ ആയിരുന്നു.ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.
എന്റെ നമ്പർ കണ്ടാൽ ആദ്യ ബെല്ലിനെ ചാടി എടുക്കുന്ന അവൾ ഒത്തിരി നേരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.പെട്ടെന്നാണ് ഒരു
💬 Comments
View all comments