0%

Chapter Title : ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ )

Author : kkstories Read All Parts 315

മെസ്സേജ് വന്നത്.അവളുടേതായിരുന്നു മെസ്സേജ് ..ഇനി മേലാൽ എന്നെ വിളിക്കരുത്. I hate you.

തകർന്നു പോയി ഡോക്റ്റർ ഞാൻ.

"എന്താണ് സംഭവിച്ചത്"

എനിക്കും അറിയില്ലായിരുന്നു എന്താണ് സംഭവിച്ചത് എന്നു.സംശയം തോന്നിയ ഞാൻ call log നോക്കിയപ്പോൾ അവളെനിക്കു 5.10 നു വിളിച്ചിട്ടുണ്ട്.കോൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.12 മിനുട്ട് സംസാരിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ ബാറ്റു ചെയ്യുകയായിരുന്നു.മൊബൈലും പേഴ്‌സും പുഴക്കരയിൽ വച്ചിരിക്കുകയായിരുന്നു. ആരാണ കോൾ എടുത്തത്, എന്താണ് സംസാരിച്ചത്, ഒന്നുമറിയില്ല.

എന്റെ അനുവാദമില്ലാതെ എന്റെ ഫോണ് എടുക്കാൻ സ്വാതന്ത്ര്യം ഞാൻ നൽകിയ ഒരേ ഒരു സുഹൃത്തേ എനിക്കുള്ളൂ.അപ്പോൾ തന്നെ ഞാനവന്റെ വീട്ടിലേക്കു പോയി.വീട്ടിൽ നിന്നും വിളിച്ചിറക്കി അവന്റെ കുത്തിന് പിടിച്ചപ്പോൾ അവൻ സത്യം പറഞ്ഞു.

ഫോൺ അറ്റൻഡ് ചെയ്തത് അവനാണ്.ഞാൻ പുഴയിൽ ക്രിക്കറ്റ് കളിക്കുകയാണെന്നു അവൻ പറഞ്ഞപ്പോൾ അവൾക്കു സംശയം തോന്നി.കാരണം ഞാൻ ക്ലബ്ബിൽ പോയി ബില്ല്യാർഡ്‌സ് കളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്.പുഴയിലെ ലോക്കൽസിന്റെ ഒപ്പമുള്ള ക്രിക്കറ്റ് കളി ഞാൻ മനപ്പൂർവം അവളിൽ നിന്നും മറച്ചിരുന്നു. ഞാൻ കാറിലാണോ വന്നിരിക്കുന്നത് എന്നു അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്രേ സൈക്കിൾ വാങ്ങാൻ കാശില്ലാത്ത അവനാണോ കാർ എന്ന്. ഒപ്പം റോഡ് സൈഡിൽ ചെരുപ്പ് വിൽക്കുന്നതും,വീട് ജപ്തിയിലുള്ള കാര്യമൊക്കെ അവൻ പറഞ്ഞു.ഇതിന്റെ സീരിയസ്നെസ് അവനറിയില്ലായിരുന്നു.

തകർന്നു പോയി ഡോക്റ്ററെ ഞാൻ..എന്റെ സ്വപ്നങ്ങൾ അത്രയും പാഴ്കിനാവായി മാറി.സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്.

"ഓ അപ്പോൾ നീ മരിക്കണം എന്നു പറയുന്നത് ഈ പ്രേമം പൊളിഞ്ഞിട്ടാണല്ലേ"

അല്ല ഡോക്റ്റർ കഥ പകുതി ആയിട്ടെ ഉള്ളൂ..അപ്പോൾ തന്നെ ഞാൻ ബ്ളാക്കിന്നു മദ്യം വിൽക്കുന്ന ചേട്ടനെ വിളിച്ചു വരുത്തി

💬 Comments

View all comments