Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
വലിയ വിഷമമൊന്നും തോന്നില്ല...
പുതിയ വരുമാന മാർഗ്ഗങ്ങളും, പണവും എന്റെ പഴയ സ്വഭാവത്തിൽ ഒരുപാട് മാറ്റം കൊണ്ടു വന്നിരുന്നു. കുറച്ചു കൂടി പറഞ്ഞാൽ എന്റെ സ്വഭാവത്തിൽ പണ്ടുണ്ടായിരുന്ന എല്ലാ മൃദുല ഭാവങ്ങളും ഇല്ലാതായിരുന്നു..സ്വാർത്ഥതയും, ക്രൂരതയും കുറച്ചു കൂടുകയും ചെയ്തു...
പുറത്തു പോയി വന്ന ഞാൻ നോക്കിയപ്പോൾ ഫോണിൽ 7-8 മിസ്സ്ഡ് കാൾസ് ... തുറന്നു നോക്കിയപ്പോൾ അനസ് ?..... അപ്പോഴാണ് ഞാൻ അവൻ പറഞ്ഞ കാര്യമോർത്തത്..
"ശേയ്യ്... ഇവന്റെ കാര്യം മറന്നു പോയല്ലോ.." ഞാൻ ആത്മഗതം നടത്തി. പിന്നെ ഫോണെടുത്തു അവനെ വിളിച്ചു...
ഒന്ന് രണ്ടു റിങ്ങിന് ശേഷം അവൻ ഫോണെടുത്തു.. ഹലോ എന്നതിന് പകരം ഒരു പച്ചത്തെറിയായിരുന്നു അവിടെ നിന്ന്..
"അളിയാ.. സോറി.സോറി.... സോറി.. ?? പെട്ടെന്നരത്യാവശ്യ കാര്യമുണ്ടായിപ്പോയി. പോയപ്പോൾ ഞാൻ ഫോണെടുക്കാനും മറന്നു.."
അതിനും നല്ല കിടിലൻ തെറി തന്നെയായിരുന്നു മറുപടി... ഞാൻ പിന്നെയും കുറേ സംസാരിച്ചിട്ടാണ് അവന്റെ ദേഷ്യമൊന്നു കുറഞ്ഞത്...
"നീയാ ബില്ലിംഗ് അയയ്ക്ക് ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം.." ഞാൻ പറഞ്ഞു.
"ഓഹ്.. എന്തിനു.. എന്തായാലും ഉമ്മയുടെ, പെങ്ങളുടെയും മുൻപിൽ ഞാൻ നാണം കെട്ടു.. കൂട്ടുകാരന്റെ കടയാണ്.. ഡിസ്കൗണ്ട് കിട്ടും.. എന്നൊക്കെ പറഞ്ഞിട്ട് ആകെ ചമ്മി ഞാൻ..." അവൻ വീണ്ടും കലിപ്പായി.
"അളിയാ നീയൊന്ന് ക്ഷമി, ഞാൻ പുറത്തു പോയത് കൊണ്ടല്ലേ.. നീ ആ ബില്ലിന്റെ ഫോട്ടോ ഇട്.. ഡിസ്കൗണ്ട് ഞാൻ gpay ചെയ്തു തരാം..."
ഞാൻ പറഞ്ഞു...
കുറേ നേരത്തെ സംസാരത്തിന് ശേഷം അവൻ ബില്ല് ഇടാമെന്ന് സമ്മതിച്ചു.. ഷോപ്പിൽ നിന്നു കിട്ടിയ ബില്ല് അവൻ വാട്സ്ആപ്പ് ചെയ്തു തന്നു..
8550
💬 Comments
View all comments