Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
മതിയെന്നെ... നമുക്ക് ഇങ്ങനെയൊക്കെ പോയാൽ മതി.. ഇനി അത്ര നിർബന്ധമാണേൽ കുറച്ചു കഴിഞ്ഞു നോക്കാം.. അന്നേരം പെണ്ണ് നോക്കാൻ ജോസേട്ടനെ ഏൽപ്പിക്കാം എന്തേയ്?."
"കുഞ്ഞേ ഓരോന്നിനും ഓരോ സമയമുണ്ട്.. ഈ നല്ല പ്രായത്തിൽ കെട്ടിയാൽ പിന്നെ ദുഖിക്കേണ്ടി വരില്ല.." അയാൾ പറഞ്ഞു നിർത്തി. പിന്നെ പുള്ളിയുടെ ബാഗ് കയ്യിലെടുത്തു.
"അജയ് മോനെ ഞാനെന്നാൽ ഇറങ്ങിക്കോട്ടെ കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ടായിരുന്നു.." പുള്ളി അനുവാദം ചോദിച്ചു..
"അതിനെന്താ ജോസേട്ടാ... ജോസേട്ടൻ വിട്ടോ.." ഞാൻ പറഞ്ഞു. പുള്ളിയുടെ കണക്കൊക്കെ പക്കയാണ്. എല്ലാം കറക്റ്റ് ആയി ഇനം തിരിച്ചു എഴുതിയിട്ടുണ്ടാവും. മറ്റു രണ്ടു ഷോപ്പിലെ പോലെയും തലവേദന ഉണ്ടാവില്ല..
"എന്നാൽ നാളെ കാണാം.. ഗുഡ് നൈറ്റ് .." പുള്ളി കൈയുയർത്തി വീശി യാത്ര പറഞ്ഞു..
"ഓക്കേ.. ഗുഡ് നൈറ്റ് " ഞാൻ ഡെയിലി ബുക്ക് നോക്കുന്നതിനിടയിൽ മുഖമുയർത്തിക്കൊണ്ട് പറഞ്ഞു...
സെയിൽസ് നോക്കി.. പിന്നെ ക്യാഷ് ബുക്ക് നോക്കി ക്യാഷ് എണ്ണി എടുത്തു.. നാലു ലക്ഷത്തി പതിനേഴാംയിരത്തി മുപ്പത്തൊന്ന്.. എല്ലാം കറക്റ്റ് ആണ്.. അല്ലെങ്കിലും ജോസേട്ടന്റെ കണക്കിൽ ഒരിക്കൽ പോലും ഒരു രൂപയുടെ പോലും വിത്യാസം വരാറില്ല... വല്ലാത്തൊരു മനുഷ്യൻ.. ഇക്കയും അത് പറയാറുണ്ട്..
ജോസാണ് കൗണ്ടറിലെങ്കിൽ കമ്പ്യൂട്ടർ പോലും വേണ്ടെന്നാണ് പറയാറ്..
ക്യാഷ് ബുക്ക് സൈൻ ചെയ്തു ക്ലോസ് ചെയ്യാൻ നേരത്താണ് ഞാൻ അനസിന് കൊടുത്ത ആയിരം രൂപയുടെ കാര്യമോർത്തത്... അത് എന്റെ കൈയിൽ നിന്നല്ലേ കൊടുത്തത്.. അത് ഇവിടെ നിന്ന് എടുക്കണമല്ലോ...
ആ ആയിരം ഇനി ബില്ലിൽ ഡിസ്‌കൗണ്ട് അടിക്കണം... ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു അവനയച്ചു തന്ന ബില്ലിന്റെ no നോക്കി.. 1676754... ഞാൻ എഡിറ്റ് ഓപ്ഷൻ എടുത്ത് ഇൻവോയ്‌സ് നമ്പറിൽ 1676754 അടിച്ചു... സ്ക്രീൻ ഒന്ന് റീ ഫ്രഷായി ഒന്നും വന്നില്ല..
"ങേ... ഇതെന്ത് കൂത്ത്.." ഞാൻ തല ചൊറിഞ്ഞു.. നാലഞ്ച് തവണ കൂടി ഞാൻ അതേ ഇൻവോയ്‌സ് നമ്പർ അടിച്ചു നോക്കി.. പക്ഷേ ഒന്നും സംഭവിച്ചില്ല..
ഞാൻ 1676753 അടിച്ചു.. ബില്ല് ഓപ്പണായി എഡിറ്റ് മോഡിൽ വന്നു... 1676755 അടിച്ചു അതും ഓപ്പണായി... എന്റെ നെറ്റി ചുളിഞ്ഞു..
💬 Comments
View all comments