Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
"കുറച്ചു സ്വർണ്ണം വാങ്ങി.. കുറച്ചു കടം വീട്ടി... കുറച്ചു ബാങ്കിലുണ്ട്..അങ്ങനെ ഒരു കണക്കില്ല... എനിക്ക് പറ്റിപ്പോയി.. പ്ലീസ്.. ഇതാരോടും പറയല്ലേ.." അയാൾ കൈകൂപ്പി കരഞ്ഞു...
"ഹ് ഹാ... ജോസേട്ടോ.. ഈ കരച്ചിൽ കൊണ്ടൊരു കാര്യവുമില്ല.... ഇങ്ങനെ നിങ്ങൾ അഭിനയിക്കാൻ നോക്കിയാൽ ഞാനിത് ഇക്കയെ അറിയിക്കാം.. അല്ലെങ്കിൽ പോലിസിനെ.. വിത്ത് പ്രൂഫ്സ്.." ഞാൻ ഒരു പെൻഡ്രൈവ് പോക്കറ്റിൽ നിന്നെടുത്തു മേശപ്പുറത്തേക്ക് ഇട്ടു..
"ഇയ്യോ.. കുഞ്ഞേ.. ചതിക്കല്ലേ..." അയാൾ കസേരയിൽ നിന്നിറങ്ങിയോടി വന്നെന്റെ കാലിൽ കെട്ടിപ്പിടിച്ചു...
" പുണ്യാളച്ചനയോർത്തു എന്നോട് ക്ഷമിക്കണേ... "...
"ഹാ ഡോ.. തന്നോട് ഞാൻ പറഞ്ഞു ഈ അഭിനയം നിർത്താൻ.." ഞാൻ ഈർഷ്യയോടെ എന്റെ കാൽ ചുവട്ടിലിരിക്കുന്ന അയാളെ നോക്കി...
"അയ്യോ.. അഭിനയമല്ല... ഞാനെന്ത് വേണേലും ചെയ്യാം.." അയാൾ വീണ്ടും കേണു..
"എന്ത് വേണേലും ചെയ്യാൻ താനാരാ?...' ഞാനൊരു നിമിഷം ആലോചിച്ചു..
പിന്നെ പറഞ്ഞു...
"അല്ല ഞാനിത് ഇരു ചെവിയറിയാതെ തീർക്കാൻ തന്നെ സഹായിച്ചാൽ എനിക്കെന്തു പ്രയോജനം?.."
ഞാൻ മുഖം കുനിച്ചു അയാളോട് ചേർത്തു ചോദിച്ചു..
"അത് അജയ് മോൻ പറയുന്ന എന്തുകാര്യവും ഞാൻ അനുസരിക്കാം... കർത്താവാണെ സത്യം..."
ഞാൻ ഒന്ന് എഴുന്നേറ്റ് നടന്നു.. പിന്നെ തിരികെയെന്റെ കസേരയിൽ വന്നിരുന്നു...
അയാളോട് എഴുന്നേറ്റ് കസേരയിൽ കയറിയിരിക്കാൻ ആഗ്യം കാണിച്ചു... അയാളത് അനുസരിച്ചു...
ഇയാളെ പിടിച്ചു ഇക്കയ്ക്ക് മുന്നിൽ ഇട്ടാൽ ഒരു ഗുഡ് സർവീസ് എൻട്രി കിട്ടുമെന്നല്ലാതെ വേറെ പ്രയോജനമൊന്നും എനിക്കുണ്ടാവില്ല.. ചിലപ്പോൾ അതൊരു ഇരു തല മൂർച്ചയുള്ള വാൾ പോലെ തിരിച്ചടിക്കാനും സാധ്യതയുണ്ട്.. പകരം ഈ കൊഞ്ഞ്ഞാണനേ സഹായിച്ചാൽ ഇവിടെ ഒരു അടിമയെ എനിക്ക് കിട്ടും...
💬 Comments
View all comments