Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
കമ്പ്യൂട്ടർ പോലും വേണ്ടെന്നാണ് പറയാറ്..
ക്യാഷ് ബുക്ക് സൈൻ ചെയ്തു ക്ലോസ് ചെയ്യാൻ നേരത്താണ് ഞാൻ അനസിന് കൊടുത്ത ആയിരം രൂപയുടെ കാര്യമോർത്തത്... അത് എന്റെ കൈയിൽ നിന്നല്ലേ കൊടുത്തത്.. അത് ഇവിടെ നിന്ന് എടുക്കണമല്ലോ...
ആ ആയിരം ഇനി ബില്ലിൽ ഡിസ്കൗണ്ട് അടിക്കണം... ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു അവനയച്ചു തന്ന ബില്ലിന്റെ no നോക്കി.. 1676754... ഞാൻ എഡിറ്റ് ഓപ്ഷൻ എടുത്ത് ഇൻവോയ്സ് നമ്പറിൽ 1676754 അടിച്ചു... സ്ക്രീൻ ഒന്ന് റീ ഫ്രഷായി ഒന്നും വന്നില്ല..
"ങേ... ഇതെന്ത് കൂത്ത്.." ഞാൻ തല ചൊറിഞ്ഞു.. നാലഞ്ച് തവണ കൂടി ഞാൻ അതേ ഇൻവോയ്സ് നമ്പർ അടിച്ചു നോക്കി.. പക്ഷേ ഒന്നും സംഭവിച്ചില്ല..
ഞാൻ 1676753 അടിച്ചു.. ബില്ല് ഓപ്പണായി എഡിറ്റ് മോഡിൽ വന്നു... 1676755 അടിച്ചു അതും ഓപ്പണായി... എന്റെ നെറ്റി ചുളിഞ്ഞു.. കണ്ണുകൾ നേർത്തു വന്നു...
ഞാൻ ടോട്ടൽ സെയിൽസ് ബിൽ വൈസ് ഓപ്പൺ ചെയ്തു.. ബിൽ no നോക്കി വന്നു 53 കഴിഞ്ഞു 54 ഇല്ല, പിന്നെ 55 ആണ് ഉള്ളത്... ഡീറ്റൈൽഡ് സെയിൽസ് റിപ്പോർട്ട് ഓപ്പൺ ചെയ്തു അതിലും 1676754 എന്ന ഇൻവോയ്സ് ഇല്ല.. പക്ഷേ 8400 ന്റെ മറ്റൊരു ബില്ലുണ്ട്.. അത് ഞാൻ തുറന്നു നോക്കി, അത് പക്ഷേ ഏതോ ആണുങ്ങൾ ഡ്രസ്സ് പർച്ചെസ് ചെയ്തതാണ്.
8400 രൂപയുടെ ബിൽ സിസ്റ്റത്തിൽ കാണാനില്ല. ടോട്ടൽ ക്യാഷ് കറക്റ്റുമാണ്.. അതിനർത്ഥം ബിൽ ഇറെസ് ചെയ്തു ആരോ ആ പൈസ എടുത്തിരിക്കുന്നു. എന്റെ മുഖം ചുവന്നു. ഞരമ്പുകൾ വലിഞ്ഞു മുറുകി..
ഞാൻ
💬 Comments
View all comments