Chapter Title : ഒരു ചെറിയ തുടക്കം 1 [ദീപക്]
ആയിരുന്നു,
ചേട്ടൻ :- മോനെ ദീപു ഞാൻ ഒരു കാര്യം പറയാൻ വേണ്ടി മെസ്സേജ് അയക്കുകയാ, മോനെ എനിക്ക് കുറച്ചു കാശിനു അത്യാവശ്യം ഉണ്ടായിരുന്നു , ഞാൻ മോന്റെ ചെറിയച്ചനോട് ചോദിച്ചായിരുന്നു, ഇപ്പോ ഉണ്ടാവില്ലെന്ന ചെറിയച്ഛൻ പറഞ്ഞത് , അച്ഛനോട് ചോദിക്കാൻ ഒരു മടി, മോന് ബുദ്ധിമുട്ടാവില്ലൻകിൽ എനിക്ക് അമ്പതിനായിരം രൂപ തരാൻ കഴിയുമോ? 15 ദിവസത്തിനുള്ളിൽ മോന് ഞാൻ അത് തിരിച്ചു തന്നോളാം.
ഞാൻ തിരിച് ചേട്ടന് റിപ്ലൈ കൊടുത്തു്,
ഞാൻ :— അയ്യോ ചേട്ടാ ഇത്രേം ക്യാഷ് ഒന്നും എന്റെ കയ്യിൽ ഇല്ല , മാത്രമല്ല എനിക്ക് ഇത്രേം ക്യാഷ് ഒന്നും ഒരു കാരണവും ഇല്ലാതെ അച്ഛൻ തരാറില്ല, ഞാൻ വേണേൽ അച്ഛനോട് ചോദിച്ചിട്ട് ചേട്ടന് ആണന്നു പറഞ്ഞു മേടിച്ചുതരാം ചേട്ടാ,
ചേട്ടൻ:- അത് വേണ്ട മോനെ , ഞാൻ അച്ഛന്റെ കയ്യിൽ നിന്നും കഴിഞ്ഞ മാസം പതിനായിരം വാങ്ങിയിരുന്നു, അത് ഈ മാസത്തെ ശമ്പളം കിട്ടിയാലേ കൊടുക്കാൻ പറ്റു, അതിനിടയിൽ അമ്പതും കൂടെ അച്ഛൻ തരാൻ വഴി ഇല്ല മോനെ , സാരമില്ല ഞാൻ വേറെ എന്തേലും വഴി ഉണ്ടോന്ന് നോക്കട്ടെ , അപ്പോ ശെരി മോനെ .
ചേട്ടന് എന്ത് റിപ്ലൈ കൊടുക്കണം എന്നറിയാതെ ഞാൻ ഒരു നിമിഷം ആലോചിച്ചു, എന്തിനായിരിക്കും ഇത്രേം പണം , ഇതിനു മുമ്പും ചേട്ടൻ ക്യാഷ് വാങ്ങീട്ടുണ്ടല്ലോ, ഷോപ്പിലെ ക്രെഡിറ്റ് ബുക്ക് ഞാൻ ഇടയ്ക് ചുമ്മാ നോക്കാറുണ്ട് , അതിൽ ആന്റണി ചേട്ടൻ പതിനായിരം , രണ്ടായിരം , ആയിരം, എന്നൊക്കെ ഞാൻ കണ്ടിട്ടുണ്ട് , ചേട്ടൻ മാത്രമല്ല മിക്ക സ്റ്റാഫും ക്രെഡിറ്റ് എടുക്കാറുണ്ട് , പക്ഷെ അവരൊക്കെ മുവ്വായിരത്തിൽ കുറച്ചു എടുക്കാറുള്ളു പലപ്പോഴായും. എന്തായാലും ചെറിയച്ഛനെ ഒന്ന് വിളിച്ച അന്നോഷിക്കാം എന്ന് വിചാരിച്ചു നേരെ കാൾ ചെയ്തു ,
സമയം രാത്രി പതിനൊന്ന് മണി ആവുന്നേ ഉള്ളു ,ഷോപ് അടച്ചാലും ചെറിയച്ഛൻ ഇറങ്ങാൻ ലേറ്റ് ആവുമെന്നുള്ളത് എനിക്ക് അറിയാവുന്നതാണ്, ഷോപ്പിലെ കണക്കൊക്കെ നോക്കി ക്ലോസ് ചെയ്ത് അവസാനമേ പുള്ളി ഇറങ്ങു , അതെനിക്ക് അതറിയാവുന്നതുകൊണ്ട് തന്നെആണ്
💬 Comments
View all comments