Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
നാലുംകൂടി ഓടി രക്ഷപെട്ടു അനിത ഇതൊക്കെ കേട്ടു വണ്ടർ അടിച്ചു നില്ക്കാന് അവൾ പതുക്കെ തിരിച്ചുനടന്നു രവി അവിടെ അവളെ കാത്തു നിലക്കായിരുന്നു താൻ എവിടെ പോയതാ ഈ നേരത്ത് അവൾ ഒന്നും പറയാതെ അവനോടൊപ്പം നടന്നു ഓട്ടോയിൽ തിരിച്ചു പോകുമ്പോൾ ആണ് അവൾ അവനോടു ചോദിക്കുന്നത് അപ്പൊ ഞാൻ വിചാരിച്ചപോലെ ഒന്നുമല്ല ആവിശ്യത്തിന് തല്ലാനൊക്കെ അറിയാം നിക്ക് തോന്നി താൻ ആ നഴ്സിനോട് ചോദിക്കാൻ പോയതാ തന്നോട് പേടിച്ചു പറയാഞ്ഞതാ തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി തനിക്ക് കുറച്ചില്ലാവൂലെ കുറച്ചിലോ തെറ്റുകണ്ടാൽ ചോദിക്കുന്ന ഒരാളാണ് എന്റെ ഭര്ത്താവ് എന്നത് നിക്ക് അഭിമാനം അല്ലെ അപ്പൊ തനിക്ക് പ്രശ്നം ഒന്നുമില്ലല്ലോ ല്ലേ നിക്ക് ഇപ്പോഴാ സമാധാനം ആയെ പിന്നെ ഇതൊന്നും അമ്മ അറിയണ്ട ട്ടോ അമ്മക്ക് വിഷമവും അനിത അതിനൊന്നു മൂളുക മാത്രം ചെയ്തു വീട്ടിൽ ഓട്ടോ നിർത്തി ഇറങ്ങുമ്പോയേക്കും അമ്മ ഉമ്മറത്തെത്തിയിരുന്നു എന്തായി മോളെ ഡോക്ടർ എന്തു പറഞ്ഞു പ്രശ്നം ഒന്നുമില്ലമ്മേ മുറിവ് ഡ്രസ്സ് ചെയ്തു അത്രമാത്രം മറ്റുപ്രശ്നങ്ങൾ ഒന്നുമില്ല ഓഹ് ൻറെ കുട്ടീനെ ദൈവം കാത്തു അമ്മ അതുംപറഞ്ഞു ഉള്ളിലേക്ക് പോയി വൈകിട്ട് പാലും കൊടുത്തു തിരിച്ചു വരുമ്പോൾ പെങ്ങൾ മുറ്റത്തുതന്നെ ഉണ്ട് കയ്യിൽ കരുതിയിരുന്ന സാധനങ്ങൾ എല്ലാം അവളെ ഏൽപ്പിച്ചു അവൻ തൊഴുത്തിലേക്കു നടന്നു പണികൾ തീർത്തു കുളിച്ചു വീട്ടിൽ കയറുമ്പോൾ ആണ് കണക്കുപുസ്തകവും ആയി നീതുവിന്റെ വരവ് അവളാണ് കണക്കപിള്ള പശുവിന്റെ പരിപാലനം പാലുവിറ്റികിട്ടുന്ന കണക്കുകൾ എല്ലാം അവളാണ് അതിൽ കുറിച്ചിടുക ഏട്ടാ ആ മമ്മാലിക്ക ഈ മാസവും പൈസ തന്നില്ലേ
💬 Comments
View all comments