Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]
അവന്മാത്രം തീരുമാനിച്ചാൽ മതിയോ ?”” അത് കെട്ടു അരിശങ്കയറിയ ജീന അവളോട് തിരിച്ചടിച്ചു. അല്ല ഇതിനെന്തിനാ ജീന ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത് ?. “”ആ ഇതിൽ അത് മതി മിസ്സേ. എനിക്കവളെ ഇഷ്ടമാണ് അവൾക്കെന്നെയും.”” ഞാന്‍ ജീന മിസ്സിനോട് പറഞ്ഞു. “”ചന്തൂ….! ചന്ദ്രമോഹൻ ഇത് ക്ലാസ്സാണ് പഠിക്കാനല്ല വരുന്നതെങ്കിൽ ഇറങ്ങി പോകാം”” അവള്‍ എന്നോടും ചീറി . അവളുടെ കണ്ണുകള്‍ ജ്വലിക്കുന്നപോലെ എനിക്ക് തോന്നി , തീ അണക്കാനെന്നപോലെ ആ കണ്ണുകള്‍ നിറയുന്നുമുണ്ട്. ഇവള്‍ക്കിത് എന്ത് പറ്റി, പക്ഷെ അതൊന്നും എനിക്ക് അറിയേണ്ട കാര്യമില്ലല്ലോ “”ജീന മിസ്സ്, കേറിക്കോട്ടേ.”” ഇതൊന്നും അറിയാതെ ഡോറില്‍നിന്നും അശ്വതി വിളിച്ചു ചോദിച്ചു , അവള്‍ ജീനയെ നോക്കി ചിരിക്കുന്നുണ്ട് , അതൂടെ കണ്ടപ്പോ എനിക്ക് വലിഞ്ഞു മുറുകി , ഞാന്‍ ആ വാതില്‍ക്കലേക്ക് നടന്നു. “”വാടി ഇങ്ങോട്ട് ഒരവർ കേറിയില്ലേങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻപോണില്ല.”” ഞാന്‍ അശ്വതിയുടെ കയ്യില്‍ പിടിച്ചു വലിച്ചു. “”ചന്ദ്രമോഹൻ തനിക്കു പോണമെങ്കിൽ പൊക്കൊളു പക്ഷേ അവൾ ക്ലാസ്സിൽ ഇരിക്കും.”” എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ജീന പറഞ്ഞു. “”നിനക്ക് ഇരിക്കണോ? എങ്കിൽ പൊക്കോ പിന്നെ എന്റെടുത്തേക്കു നീ മേലിൽ വന്നുപോകരുത്.”” ഞാന്‍ അശ്വതിയോടായി പറഞ്ഞു “”അച്ചൂ ക്ലാസിൽ കേറടി, നീ വന്നത് പഠിക്കാനാ അത് നീ മറക്കരുത്.”” ധയനിയ സ്വരത്തില്‍ അപേക്ഷ പോലെ ജീന അവളോട് പറഞ്ഞു. “”നീയിപ്പോ എന്റെ കൂടെ വന്നില്ലങ്കിൽ എന്റെ ലൈഫിൽ നീ ഇനി ഉണ്ടാവില്ല.”” അത്രയും പറഞ്ഞു ഞാന്‍ പുറത്തേക്കു നടന്നു. “”സോറി ജിനേച്ചി എനിക്ക് പോണം. ചന്തു ഞാൻ വരാം”” പിന്നെ ഞാന്‍ ഒരലര്‍ച്ച കെട്ടു “”Get out……”” *************** പുറത്തു ആളാനക്കമില്ലാത്ത ആ വാഗ മരച്ചോട്ടില്‍ എന്നെ തേടി അശ്വതി വന്നു. ജീനയുടെ കണ്ണു വെട്ടിച്ചു ഞങ്ങള്‍ എപ്പൊഴും ഇരിക്കുന്ന ഞങ്ങളുടെ മാത്രം സ്വര്‍ഗമാണവിടം. അവള്‍ അവിടേക്ക് വന്നപ്പോള്‍ എനിക്ക് ഒരുപാടു സന്തോഷമായി. “”ഹമ് അപ്പോ നിനക്ക് എന്നോട് സ്നേഹമുണ്ട്”” ഞാന്‍ അവളോട് ചോദിച്ചു. “”സ്നേഹം,….”” അവള്‍ അത് പറഞ്ഞപ്പോള്‍ ഒരു നിരാശ അവളുടെ മുഖത്തുന്നു എനിക്ക് വായിക്കാമായിരുന്നു. “”അതെന്താടി നീ അങ്ങനെ
💬 Comments
View all comments